---
title: "നാട് കൈകോര്‍ത്തു; കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി"
english_title: "Pre-monsoon cleaning activities carried out in Kakattu Town"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359948/pre-monsoon-cleaning-activities-carried-out-in-kakattu-town"
published_at: "2026-05-17T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0957e30ad59_Pre-monsoon_cleaning_activities_carried_out_in_Kakattu_Town.jpg"
keywords: []
---

# നാട് കൈകോര്‍ത്തു; കക്കട്ട് ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

> **Lead Summary:** കക്കട്ടില്‍: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കക്കട്ട് ടൗണിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. സാംക്രമിക രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

കക്കട്ടില്‍: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കക്കട്ട് ടൗണിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. സാംക്രമിക രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മഴക്കാലപൂർവ്വ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സെക്രട്ടറി രാജീവന്‍ വള്ളില്‍. വൈസ് പ്രസിഡന്റ് റീന സുരേഷ്, ജനപ്രതിനിധികളായ എന്‍ വി ചന്ദ്രന്‍, കെ വിശ്വനാഥന്‍, എലിയാറ ആനന്ദന്‍ എം ടി രവീന്ദ്രന്‍, എന്‍ കെ നസീര്‍, എ.വി. നാസറുദ്ദിന്‍, ലിനി, ആര്‍.ശ്രീബിഷ, ഷറഫുന്നിസ, രാഷ്ട്രീയ കക്ഷി, വ്യാപാരി ഭാരവാഹികളായ കെ.ടി രാജന്‍, പ്രമോദ് കക്കട്ടില്‍, ഒ.ബാലന്‍, എം.കെ. സുനീഷ്, ആര്‍.പി.വിനോദന്‍, സലിം മുറിച്ചാണ്ടി, ടി. സുധീര്‍, ആരോഗ്യ വകുപ്പ് ജീവനക്കാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍, ഹരിത സേനാ അംഗങ്ങള്‍, വ്യാപാരികള്‍ മുതലായവര്‍ ശുചീകരണത്തില്‍ പങ്കാളിയായി. കക്കട്ട് ടൗണും പരിസരവും ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359948/pre-monsoon-cleaning-activities-carried-out-in-kakattu-town)