---
title: "വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന് നാട്ടുകാർ"
english_title: "Black cockroaches invade homes; During the day, there is a lot of disturbance in the Anganwadi area and homes, locals demand action"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359954/black-cockroaches-invade-homes-during-the-day-there-is-a-lot-of-disturbance-in-the-anganwadi-area-and-homes-locals-demand-action"
published_at: "2026-05-17T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a095ecf2c12a_there_is_a_lot_of_disturbance_in_the_Anganwadi_area_and_homes,_locals_demand_action.jpg"
keywords: []
---

# വീടുകൾ കീഴടക്കി കരിഞ്ചേരട്ടകൾ; വേളത്ത് അങ്കണവാടി പരിസരത്തും വീടുകളിലും ശല്യം രൂക്ഷം, നടപടി വേണമെന്ന് നാട്ടുകാർ

> **Lead Summary:** **വേളം: [**വേളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽപ്പെട്ട പുത്തലത്ത് അങ്കണവാടി പരിസരത്ത് ചേരട്ട ശല്യം രൂക്ഷമായതായി നാട്ടുകാരുടെ പരാതി. സമീപത്തെ റബ്ബർ എസ്റ്റേറ്റുകളിൽ നടത്തുന്ന വളപ്രയോഗത്തെ തുടർന്നാണ് അസാധാരണ വലിപ്പമുള്ള കരിഞ്ചേരട്ടകൾ വീടുകളിലേക്ക് വ്യാപകമായി എത്തുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

## Article Content

**വേളം: [**വേളം ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽപ്പെട്ട പുത്തലത്ത് അങ്കണവാടി പരിസരത്ത് ചേരട്ട ശല്യം രൂക്ഷമായതായി നാട്ടുകാരുടെ പരാതി. സമീപത്തെ റബ്ബർ എസ്റ്റേറ്റുകളിൽ നടത്തുന്ന വളപ്രയോഗത്തെ തുടർന്നാണ് അസാധാരണ വലിപ്പമുള്ള കരിഞ്ചേരട്ടകൾ വീടുകളിലേക്ക് വ്യാപകമായി എത്തുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

ഏകദേശം അഞ്ചിഞ്ചോളം നീളവും അരയിഞ്ചോളം വണ്ണവുമുള്ള വലിയ ചേരട്ടകളാണ് വീടുകളുടെ അടുക്കള മുതൽ കിടപ്പുമുറി വരെ നിറയുന്നത്. വർഷങ്ങളായി തുടരുന്ന ഈ ദുരിതം കാരണം ഭക്ഷണം പാകം ചെയ്യാനോ സ്വസ്ഥമായി ഉറങ്ങാനോ പോലും കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.

ജനവാസ മേഖലകളോട് ചേർന്ന് റബ്ബർ തോട്ടങ്ങളിൽ നടത്തുന്ന വളപ്രയോഗങ്ങൾക്കും കീടനാശിനി പ്രയോഗങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി, ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359954/black-cockroaches-invade-homes-during-the-day-there-is-a-lot-of-disturbance-in-the-anganwadi-area-and-homes-locals-demand-action)