---
title: "പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ"
english_title: "Policeman in a panic! 13 bottles of foreign liquor found in bag; One arrested in Thotilpalam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/359977/policeman-in-a-panic-13-bottles-of-foreign-liquor-found-in-bag-one-arrested-in-thotilpalam"
published_at: "2026-05-17T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a097d0a9f6f0_One_arrested_in_Thotilpalam.jpg"
keywords: []
---

# പോലീസിനെ കണ്ട് വെപ്രാളം! സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് 13 കുപ്പി വിദേശമദ്യം; തൊട്ടിൽപ്പാലത്ത് ഒരാൾ പിടിയിൽ

> **Lead Summary:** തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രേഖകളില്ലാതെ വിദേശമദ്യം കൈവശം വെച്ചയാളെ പോലീസ് പിടികൂടി. കുമ്പളച്ചോല തോട്ടത്തിൽ വീട്ടിൽ ബിനു എന്നയാളെയാണ് തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർ നൗഷാദ് എം. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

## Article Content

തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ രേഖകളില്ലാതെ വിദേശമദ്യം കൈവശം വെച്ചയാളെ പോലീസ് പിടികൂടി. കുമ്പളച്ചോല തോട്ടത്തിൽ വീട്ടിൽ ബിനു എന്നയാളെയാണ് തൊട്ടിൽപ്പാലം സബ് ഇൻസ്പെക്ടർ നൗഷാദ് എം. യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

തൊട്ടിൽപ്പാലം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പോലീസ് സംഘം പെട്രോളിങ് നടത്തുന്നതിനിടയിലാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ സഞ്ചിയുമായി നിന്ന ബിനു, പോലീസ് വാഹനം കണ്ട് വെപ്രാളപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തടഞ്ഞുനിർത്തി പരിശോധിച്ചത്.

നാട്ടുകാരുടെ സാന്നിധ്യത്തിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിച്ചപ്പോൾ 13 കുപ്പി വിദേശമദ്യം കണ്ടെടുത്തു. അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിന് വ്യക്തമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് മദ്യം പോലീസ് പിടിച്ചെടുത്തു.

പ്രതിക്ക് 35(3) ബി എൻ എസ് എസ് പ്രകാരം നോട്ടീസ് നൽകി വിട്ടയച്ചതായും, കേസ് രജിസ്റ്റർ ചെയ്തതായും എസ്.ഐ അറിയിച്ചു. എ.എസ്.ഐ സുരേന്ദ്രൻ, എസ്.സി.പി.ഒ അബ്ദുൾ റഫീഖ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/359977/policeman-in-a-panic-13-bottles-of-foreign-liquor-found-in-bag-one-arrested-in-thotilpalam)