---
title: "കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന് ആവശ്യം"
english_title: "Cyclone brings tears to the eyes; Farmers' crops completely destroyed, urgent financial assistance needed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360092/cyclone-brings-tears-to-the-eyes-farmers-crops-completely-destroyed-urgent-financial-assistance-needed"
published_at: "2026-05-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0aa11f3b01b_thrftgh.jpg"
keywords: []
---

# കണ്ണീരിലാക്കി ചുഴലിക്കാറ്റ്; കർഷകരുടെ കൃഷി പൂർണ്ണമായി നശിച്ചു ,അടിയന്തര ധനസഹായത്തിന് ആവശ്യം

> **Lead Summary:** കുറ്റ്യാടി: **[** ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ കാവലുംപാറ പഞ്ചായത്തിലെ മലയോരങ്ങളിൽ 50 കോടി യിലധികം രൂപയുടെ നാശനഷ് ടമുണ്ടായ സാഹചര്യത്തിൽ പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കർഷക സംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 300ഓളം കർഷകരുടെ വിളകൾ നശിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള ഗ്രാമ്പു ഉൽപ്പാദിപ്പിക്കുന്നത് കാവിലുംപാറ പഞ്ചായത്തിലാണ്.

## Article Content

കുറ്റ്യാടി: **[** ശനിയാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ കാവലുംപാറ പഞ്ചായത്തിലെ മലയോരങ്ങളിൽ 50 കോടി യിലധികം രൂപയുടെ നാശനഷ് ടമുണ്ടായ സാഹചര്യത്തിൽ പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കർഷക സംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 300ഓളം കർഷകരുടെ വിളകൾ നശിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള ഗ്രാമ്പു ഉൽപ്പാദിപ്പിക്കുന്നത് കാവിലുംപാറ പഞ്ചായത്തിലാണ്.

ഇതിൽ ഭൂരിഭാഗം മരങ്ങളും കടപുഴകി വീണു. ജോയി കണ്ണഞ്ചിറ, ജോയ് ചക്കാലക്കൽ, മാത്യു കാഞ്ഞിരത്തിങ്കൽ, ബാബു മുടവുങ്കൽ, ബോബി ചെറ്റകാരിക്കൽ, ആന്റണി ഇല്ലിക്കൽ, കു ര്യൻ ഇല്ലിക്കൽ, മനോജ് മുക്കൻ തോട്ടം, ജോഷി പുത്തൻപുര യിൽ, ജോയ് ഇയാലിൽ എന്നിവരുടെ കൃഷിസ്ഥലങ്ങൾ പൂർണമായി നശിച്ചു. ഗ്രാമ്പൂവിനുപുറമെ തെങ്ങ്, കമുക്, ജാതി, റബർ, വാഴ തുടങ്ങിയവയും നശിച്ചു.

കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി, കുന്നുമ്മൽ ഏരിയാ സെക്രട്ടറി ടി പി പവിത്രൻ, മേഖലാ നേതാക്കളായ എ ആർ വിജയൻ, രവി വട്ടക്കണ്ടി, പട യൻ അശോകൻ എന്നിവർ സന്ദർശിച്ചു. കാവിലുംപാറക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്നും ഗ്രാമ്പു വിന് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360092/cyclone-brings-tears-to-the-eyes-farmers-crops-completely-destroyed-urgent-financial-assistance-needed)