---
title: "വിജയക്കുതിപ്പിൽ വട്ടോളി സംസ്കൃതം ഹൈസ്കൂൾ; എസ്.എസ്.എൽ.സിയിൽ തുടർച്ചയായ പത്തൊമ്പതാം വർഷവും നൂറുമേനി"
english_title: "Vattoli Sanskrit High School on the verge of victory; 100+ marks in SSLC for the 19th consecutive year"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360134/vattoli-sanskrit-high-school-on-the-verge-of-victory-100-marks-in-sslc-for-the-19th-consecutive-year"
published_at: "2026-05-18T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ab7d89eff5_dfsdf.jpg"
keywords: []
---

# വിജയക്കുതിപ്പിൽ വട്ടോളി സംസ്കൃതം ഹൈസ്കൂൾ; എസ്.എസ്.എൽ.സിയിൽ തുടർച്ചയായ പത്തൊമ്പതാം വർഷവും നൂറുമേനി

> **Lead Summary:** കുറ്റ്യാടി :**[**കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന വട്ടോളി സംസ്കൃതം ഹൈസ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയത്തിൻ്റെ പത്തൊമ്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. തുടർച്ചയായി എസ്എസ്എൽസി വിജയത്തിൽ നൂറ് ശതമാനം കരസ്ഥമാക്കുന്ന മേഖലയിലെ ഏക വിദ്യാലയം കൂടിയാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ.

## Article Content

കുറ്റ്യാടി :**[**കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന വട്ടോളി സംസ്കൃതം ഹൈസ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയത്തിൻ്റെ പത്തൊമ്പതാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. തുടർച്ചയായി എസ്എസ്എൽസി വിജയത്തിൽ നൂറ് ശതമാനം കരസ്ഥമാക്കുന്ന മേഖലയിലെ ഏക വിദ്യാലയം കൂടിയാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ.

കലാമേളയിലും ശാസ്ത്രമേളയിലും കായികമേളയിലും സംസ്ഥാന തലം വരെയുള്ള ജേതാക്കളെ വാർത്തെടുക്കുന്നതിലും ഈ വിദ്യാലയം മുൻപന്തിയിലാണ്. അക്കാദമിക് അക്കാദമിക്ക് ഇതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ തുടർന്ന് വരുന്ന പ്രസ്തുത വിദ്യാലയത്തിൽ ഈ വർഷം പരീക്ഷ എഴുതിയ 403 വിദ്യാർഥികളും വിജയിക്കുകയും 49 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും 90% ത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി എപ്ലസ് ഗ്രേഡ് നേടിയിരിക്കുകയാണ്.

20 കുട്ടികൾ 9 വിഷയങ്ങളിലും എപ്ലസ് ഗ്രേഡുകളോടെയുമാണ് വിജയിച്ചത്. സ്‌കൂളിൽ ചേർന്ന അനുമോദന പരിപാടിയിൽ പി.ടി.എ. പ്രസിഡണ്ട് പി.കെ. പത്മനാഭൻ , എം.പി.ടി.എ ചെയർപേഴ്‌സൺ ലെന, ഹെഡ്മിസ്ട്രസ് വി.പി. ശ്രീജ, മാനേജർ കെ.ടി ജയപാലൻ വിജയോത്സവം കൺവീനർ എ.പി. മുനീർ സ്റ്റാഫ് സെക്രട്ടറി എ. അനീഷ്, സി.പി. മിനി മോൾ സി.കെ. ലീല എന്നിവർ വിജയിച്ച മുഴുവൻ കുട്ടികൾക്കും അനുമോദനങ്ങൾ നേർന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360134/vattoli-sanskrit-high-school-on-the-verge-of-victory-100-marks-in-sslc-for-the-19th-consecutive-year)