---
title: "പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം"
english_title: "Protests intensify in the league over denial of ministerial post to Parakkal; anger also in K. MCC"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360158/protests-intensify-in-the-league-over-denial-of-ministerial-post-to-parakkal-anger-also-in-k-mcc"
published_at: "2026-05-18T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0acad84ef71_sfdsdf.jpg"
keywords: []
---

# പാറക്കലിന് മന്ത്രി സ്ഥാനം നിഷേധിച്ചതിൽ ലീഗിൽ പ്രതിഷേധം ശക്തമാകുന്നു ; കെഎംസിസിയിലും അമർഷം

> **Lead Summary:** കുറ്റ്യാടി : **[** കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല വിജയം നേടിയിട്ടും മുസ്ലീലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ള യെ മന്ത്രിയാക്കാത്തതിൽ മുസ്ലീലീ ഗിൽ പ്രതിഷേധം ശക്തമാകുന്നു. പ്രവാസികളുടെ വിയർപ്പിൻ്റെ ഫലം നേതൃത്വം കാണാതതിൽ കെ. എംസിസിയിലും അമർഷം.

## Article Content

കുറ്റ്യാടി : **[** കോഴിക്കോട് ജില്ലയിൽ ഉജ്ജ്വല വിജയം നേടിയിട്ടും മുസ്ലീലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ള യെ മന്ത്രിയാക്കാത്തതിൽ മുസ്ലീലീ ഗിൽ പ്രതിഷേധം ശക്തമാകുന്നു. പ്രവാസികളുടെ വിയർപ്പിൻ്റെ ഫലം നേതൃത്വം കാണാതതിൽ കെ. എംസിസിയിലും അമർഷം.

പറക്കലിന് മന്ത്രി സ്ഥാനം നൽകാതെ, നിയമസഭയിലെ തുടക്കക്കാരനായ കളമശ്ശേരി എം.എൽ.എ. വി.എം. ഗഫൂറിന് മന്ത്രി സ്ഥാനം നൽകിയതിലാണ് പ്രതിഷേധം.

മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ , രാജ്യസഭ എം പി ഹാരിസ് ബീരാൻ്റെ ബന്ധു എന്നിവയാണോ മന്ത്രി സ്ഥാനം ലഭിക്കാൻ അടിസ്ഥാനം എന്നാണ് ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്

സഭയിൽ തന്നേക്കാൾ സീനിയറും ജനകീയ അടിത്തറയുള്ളവരുമായ പാറക്കലിനെയും എ.കെ.എം. അഷ്റഫിന്റേയും പ മുന്നിൽ ഈ തുടക്കക്കാരന് എന്ത് അധികയോഗ്യതയാണുള്ളതെന്ന് പ്രവർത്തകർ ചോദിക്കുന്നു

പാറക്കലും എ.കെ.എം. അഷ്റഫും പദവികൾ അർഹിക്കുന്നത് കേവലം വ്യക്തിപരമായ മെറിറ്റ് മാത്രം പരിഗണിച്ചല്ല, മറിച്ച് പ്രാദേശികമായ ആവശ്യങ്ങൾ കൂടി മുൻനിർത്തിയാണ് എന്നും പ്രവർത്തകർ ചൂണ്ടി കാട്ടുന്നു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360158/protests-intensify-in-the-league-over-denial-of-ministerial-post-to-parakkal-anger-also-in-k-mcc)