---
title: "അധികാരമേറി ജനനായകൻ; വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ് പ്രവർത്തകർ"
english_title: "UDF workers rejoice as V.D. Satheesan government takes power"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360331/udf-workers-rejoice-as-vd-satheesan-government-takes-power-NEW"
published_at: "2026-05-19T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf9f5999b1_UDF_workers_rejoice_as_V.D.jpg"
keywords: []
---

# അധികാരമേറി ജനനായകൻ; വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദവുമായി യുഡിഎഫ് പ്രവർത്തകർ

> **Lead Summary:** കക്കട്ടില്‍: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ പായസവും ലഡുവും വിതരണം ചെയ്തു. മണ്ഡലത്തിലെ ഒട്ടേറെ സ്ഥലങ്ങളിലാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ മധുര വിതരണം നടന്നത്.

## Article Content

കക്കട്ടില്‍: വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ പായസവും ലഡുവും വിതരണം ചെയ്തു. മണ്ഡലത്തിലെ ഒട്ടേറെ സ്ഥലങ്ങളിലാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ മധുര വിതരണം നടന്നത്.

വട്ടോളി ടൗണിൽ നടന്ന പായസ വിതരണത്തിന് ഗ്രാമപഞ്ചായത്ത് അംഗം എലിയാറ ആനന്ദൻ, കെ.പി. കരുണൻ, എൻ.പി. ജിതേഷ്, കെ. അജിൻ, കെ.പി. ചാത്തു, പി.കെ. അശോകൻ, രവി, ബാബുരാജൻ, കെ.പി. ശൈലജ, ഇ.കെ. സതി എന്നിവർ നേതൃത്വം നൽകി.

തവിടോറയിൽ വി.എം. കുഞ്ഞിക്കണ്ണൻ, വി.പി. നീലകണ്ഠൻ, ബിനീഷ് ബർമ്മ എന്നിവരും, ഒതയോത്ത് തുണ്ടിയിൽ കെ.കെ. ബഷീറും, കുന്നുമ്മൽ ക്ഷേത്രപരിസരത്ത് പി.പി. അശോകൻ, ബീന കുളങ്ങരത്ത് എന്നിവരും ആഹ്ലാദ പ്രകടനങ്ങൾക്ക് നേതൃത്വം നൽകി.

കൂടാതെ വി.വി. വിനോദൻ, എ. ഗോപിദാസ്, ഒ.പി. അഷറഫ്, കെ.കെ. രവീന്ദ്രൻ എന്നിവരും, മൊകേരിയിൽ വാർഡ് മെമ്പർ എൻ.കെ. നസീർ, ജമാൽ മൊകേരി, കെ.പി. ബാബു, വി.പി.കെ. അബ്ദുള്ള, വി.സി. കൃഷ്ണൻ, മൈഥിലി പി.ടി. തുടങ്ങിയവരും വിവിധയിടങ്ങളിലെ ചടങ്ങുകളിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360331/udf-workers-rejoice-as-vd-satheesan-government-takes-power-NEW)