---
title: "അമൽ 'തങ്കം' ആണ്; കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവാവ്"
english_title: "A young man returned gold found lost on the Kuttiadi-Vadakara road to its owner"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360357/a-young-man-returned-gold-found-lost-on-the-kuttiadi-vadakara-road-to-its-owner"
published_at: "2026-05-19T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c0e5b3fac8_A_young_man_returned_gold_found_lost_on_the_Kuttiadi-Vadakara_road_to_its_owner.jpg"
keywords: []
---

# അമൽ 'തങ്കം' ആണ്; കുറ്റ്യാടി–വടകര റോഡിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി യുവാവ്

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി–വടകര റോഡിൽ വെച്ച് കളഞ്ഞുകിട്ടിയ സ്വർണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി. റോഡിൽ നിന്നും ആഭരണം ലഭിച്ച അമൽ എന്ന യുവാവ് അത് ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി–വടകര റോഡിൽ വെച്ച് കളഞ്ഞുകിട്ടിയ സ്വർണ ബ്രേസ്ലെറ്റ് ഉടമസ്ഥന് തിരികെ നൽകി യുവാവ് മാതൃകയായി. റോഡിൽ നിന്നും ആഭരണം ലഭിച്ച അമൽ എന്ന യുവാവ് അത് ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി. സ്റ്റേഷനിൽ വെച്ച് അമൽ തന്നെ സ്വർണാഭരണം ഉടമയ്ക്ക് കൈമാറി. അമലിന്റെ സത്യസന്ധതയെയും മാതൃകാപരമായ ഈ പ്രവർത്തിയെയും പൊലീസും നാട്ടുകാരും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360357/a-young-man-returned-gold-found-lost-on-the-kuttiadi-vadakara-road-to-its-owner)