---
title: "പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Pickup lorry hits pedestrian in Paleri: Police register case against driver"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360424/pickup-lorry-hits-pedestrian-in-paleri-police-register-case-against-driver"
published_at: "2026-05-19T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c4b8e5a345_Police_register_case_against_driver.jpg"
keywords: []
---

# പാലേരിയിൽ കാൽനടയാത്രക്കാരനെ പിക്കപ്പ് ലോറി ഇടിച്ച സംഭവം: ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി: പാലേരി ചെറിയകുമ്പളത്ത് കാൽനടയാത്രക്കാരനെ അശ്രദ്ധമായി പിക്കപ്പ് ലോറിയിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തക്കവിധം അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറിയകുമ്പളം മൈലിശ്ശേരി മീത്തൽ വീട്ടിൽ പ്രകാശ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

## Article Content

കുറ്റ്യാടി: പാലേരി ചെറിയകുമ്പളത്ത് കാൽനടയാത്രക്കാരനെ അശ്രദ്ധമായി പിക്കപ്പ് ലോറിയിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തക്കവിധം അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചെറിയകുമ്പളം മൈലിശ്ശേരി മീത്തൽ വീട്ടിൽ പ്രകാശ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെ 06:45 ഓടെയായിരുന്നു അപകടം. ചെറിയകുമ്പളത്ത് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് നടന്നു വരികയായിരുന്ന പ്രകാശിനെ, മെഹ്ഫിൽ ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് പേരാമ്പ്ര ഭാഗത്ത് നിന്നും വരികയായിരുന്ന പിക്കപ്പ് ലോറി ഇടിക്കുകയായിരുന്നു. അമിതവേഗതയിലും അശ്രദ്ധമായും വന്ന KL 18 H 7462 നമ്പർ പിക്കപ്പ് ലോറി ഇടിച്ചതിനെ തുടർന്ന് പ്രകാശ് റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

അപകടം നടന്നയുടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360424/pickup-lorry-hits-pedestrian-in-paleri-police-register-case-against-driver)