---
title: "പകർച്ചവ്യാധി ഭീഷണി: കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി"
english_title: "Health Department conducts lightning inspection in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360536/health-department-conducts-lightning-inspection-in-kuttiadi-NEW-"
published_at: "2026-05-20T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d51373a908_Health_Department_conducts_lightning_inspection_in_Kuttiadi.jpg"
keywords: ["Latest news", "Unhygienic Food Stalls Closed", "Kuttyadi Taluk Hospital Health Supervisor Inspection"]
---

# പകർച്ചവ്യാധി ഭീഷണി: കുറ്റ്യാടിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

> **Lead Summary:** **കുറ്റ്യാടി: [**ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ കുറ്റ്യാടി, നീലേച്ചുകുന്ന്, നരിക്കൂട്ടുംചാൽ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ പ്രമീള എ.ടിയുടെയും കായക്കൊടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**കുറ്റ്യാടി: [**ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ കുറ്റ്യാടി, നീലേച്ചുകുന്ന്, നരിക്കൂട്ടുംചാൽ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തി. കുറ്റ്യാടി താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ പ്രമീള എ.ടിയുടെയും കായക്കൊടി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ പരിശോധനയിൽ അടച്ചുപൂട്ടിച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ മറ്റൊരു സ്ഥാപനത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കൂടാതെ, പുകവലി നിരോധിത മേഖല ബോർഡുകൾ പ്രദർശിപ്പിക്കാത്ത രണ്ട് സ്ഥാപനങ്ങളിൽ നിന്ന് 400 രൂപ വീതം പിഴ ഈടാക്കി.

കുറ്റ്യാടി ഹെൽത്ത് ഇൻസ്പെക്ടർ ഗായത്രി ദേവി, കായക്കൊടി ഹെൽത്ത് ഇൻസ്പെക്ടർ ഷിന്റു എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് പി.ബി, അർജുൻ, സുധീർ, ഷിജില, വിഷ്ണു എന്നിവരും പരിശോധനാ സംഘത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും കുറ്റ്യാടി, കായക്കൊടി, കുന്നുമ്മൽ മേഖലകളിൽ ഇത്തരത്തിലുള്ള കർശനമായ മിന്നൽ പരിശോധനകൾ തുടരുമെന്ന് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360536/health-department-conducts-lightning-inspection-in-kuttiadi-NEW-)