---
title: "പെട്രോൾ-ഡീസൽ വില വർധനവ്: കക്കട്ടിൽ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് നടത്തി"
english_title: "Content Highlights:-Petrol-diesel price hike: Youth Congress holds protest rally in Kakattil town"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360761/content-highlights-petrol-diesel-price-hike-youth-congress-holds-protest-rally-in-kakattil-town"
published_at: "2026-05-21T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ea0cbcfc49_Youth_Congress_holds_protest_rally_in_Kakattil_town.jpg"
keywords: ["Latest News", "Youth Congress", "Fuel Price Hike", "Youth Congress Protest", "Kakkatil News"]
---

# പെട്രോൾ-ഡീസൽ വില വർധനവ്: കക്കട്ടിൽ ടൗണിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ്സ് നടത്തി

> **Lead Summary:** **കക്കട്ടില്‍: [ ** പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി.

## Article Content

**കക്കട്ടില്‍: [ ** പെട്രോൾ-ഡീസൽ വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കുന്നുമ്മൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കക്കട്ടിൽ ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി. രാഹുൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എലിയാറ ആനന്ദൻ, നിയോജക മണ്ഡലം പ്രസിഡന്റ് ബവിൻ ലാൽ, ജമാൽ മൊകേരി, വി.വി. വിനോദൻ, മനീഷ് പിലാച്ചേരി, എം.എം. മിഥുൻ, റാഷീദ് വട്ടോളി, കെ.കെ. ബഷീർ, അതുൽ വട്ടോളി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360761/content-highlights-petrol-diesel-price-hike-youth-congress-holds-protest-rally-in-kakattil-town)