---
title: "കുറ്റ്യാടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Content Highlights:- A scooter rider was seriously injured after being hit by a reckless car in Kuttiadi; Police have registered a case against the car driver"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/360773/content-highlights-a-scooter-rider-was-seriously-injured-after-being-hit-by-a-reckless-car-in-kuttiadi-police-have-registered-a-case-against-the-car-driver-"
published_at: "2026-05-21T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eaae7afad0_Police.jpg"
keywords: ["Latest News", "Vattoli Accident", "Kuttiadi News", "Kuttiadi Police"]
---

# കുറ്റ്യാടിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **കുറ്റ്യാടി: [ **വട്ടോളി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം റോഡിൽ സ്കൂട്ടറിലിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തിരുവള്ളൂർ മണിക്കാത്ത് ഹൗസിൽ സുമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്.

## Article Content

**കുറ്റ്യാടി: [ **വട്ടോളി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം റോഡിൽ സ്കൂട്ടറിലിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തിരുവള്ളൂർ മണിക്കാത്ത് ഹൗസിൽ സുമയ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നിയമനടപടി സ്വീകരിച്ചത്.

മെയ് 17-ന് ഉച്ചയ്ക്ക് 12.00 മണിയോടെയായിരുന്നു അപകടം. പരാതിക്കാരി കക്കട്ട് ഭാഗത്തു നിന്നും കുറ്റ്യാടി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. വട്ടോളി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് എത്തിയപ്പോൾ, എതിർദിശയായ കുറ്റ്യാടി ഭാഗത്തുനിന്നും അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തക്ക വിധത്തിലും ഓടിച്ചു വന്ന കാർ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാർ സ്കൂട്ടറിന്റെ വലതുഭാഗത്തും സുമയ്യയുടെ വലതുകാലിലും ശക്തമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ സുമയ്യയുടെ വലത് കാൽമുട്ടിന് ഗുരുതരമായി ചതവേൽക്കുകയും വലത് കാൽപ്പാദത്തിന്റെ എല്ല് പൊട്ടുകയും ചെയ്തു. അപകടം വരുത്തിയ ശേഷം നിർത്താതെ പോയ പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/360773/content-highlights-a-scooter-rider-was-seriously-injured-after-being-hit-by-a-reckless-car-in-kuttiadi-police-have-registered-a-case-against-the-car-driver-)