---
title: "പ്രകൃതിവിഭവ സംരക്ഷണം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു"
english_title: "Content Highlights:- Kunnummal Block Panchayat organized a workshop for public representatives"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361151/content-highlights-kunnummal-block-panchayat-organized-a-workshop-for-public-representatives"
published_at: "2026-05-23T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1135e82cda9_workshop.jpg"
keywords: ["Latest News", "Kunnummal Block Panchayat", "Climate Change Workshop", "MGNREGS Kerala"]
---

# പ്രകൃതിവിഭവ സംരക്ഷണം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** കക്കട്ടില്‍: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല ജനപ്രതിനിധികൾക്കായി കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിവിഭവ സംരക്ഷണത്തെയും അടിസ്ഥാനമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശീന്ദ്രൻ കുനിയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി. ശശി വിഷയത്തിൽ ക്ലാസെടുത്തു.

## Article Content

കക്കട്ടില്‍: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ത്രിതല ജനപ്രതിനിധികൾക്കായി കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിവിഭവ സംരക്ഷണത്തെയും അടിസ്ഥാനമാക്കി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശീന്ദ്രൻ കുനിയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി. ശശി വിഷയത്തിൽ ക്ലാസെടുത്തു.

ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളെയും 190 ഗ്രിഡുകളായി തിരിച്ച് മഴമാപിനിയും തെർമോമീറ്ററും സ്ഥാപിച്ച്, ദൈനംദിന അന്തരീക്ഷ വ്യതിയാനങ്ങൾ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ ശില്പശാലയിൽ അവതരിപ്പിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച നരിപ്പറ്റ, മരുതോങ്കര, കുന്നുമ്മൽ പഞ്ചായത്തുകൾക്കുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചതുൾപ്പെടെയുള്ള നേട്ടങ്ങൾക്കാണ് പുരസ്കാരം. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണിയൂർ, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. സതി, കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനു വേണ്ടി അംഗം എലിയാറ ആനന്ദൻ എന്നിവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശശീന്ദ്രൻ കുനിയിലിൽ നിന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി. രവീന്ദ്രൻ, കെ.കെ. അബ്ദുള്ള, റോയി, നാരായണൻ, ബീന കുളങ്ങരത്ത്, സരിത മുരളി, ജസീല, ടി. വത്സല, സാജിത, പ്രസാദ് വി. ഹരിദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361151/content-highlights-kunnummal-block-panchayat-organized-a-workshop-for-public-representatives)