---
title: "വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Content Highlights:-Texport Finance opens new branch in Kakattil City Center"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361160/content-highlights-texport-finance-opens-new-branch-in-kakattil-city-center-"
published_at: "2026-05-23T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113909c1e39_Texport_Finance_opens_new_branch_in_Kakattil_City_Center.jpg"
keywords: ["Latest News", "Techsport Finance", "Royal Max Group", "Kakkatil", "New Branch Opening"]
---

# വിശ്വസ്തതയുടെ പുതിയ മുഖം; ടെക്സ്പോർട്ട് ഫിനാൻസ് പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** കക്കട്ടില്‍: കേരളത്തിലെ മുൻനിര ധനകാര്യ സ്ഥാപനമായ റോയൽ മാക്സ് ഗ്രൂപ്പിന്റെ എൻബിഎഫ്സി ഡിവിഷനായ ടെക്സ്പോർട്ട് ഫിനാൻസിന്റെ പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

കക്കട്ടില്‍: കേരളത്തിലെ മുൻനിര ധനകാര്യ സ്ഥാപനമായ റോയൽ മാക്സ് ഗ്രൂപ്പിന്റെ എൻബിഎഫ്സി ഡിവിഷനായ ടെക്സ്പോർട്ട് ഫിനാൻസിന്റെ പുതിയ ബ്രാഞ്ച് കക്കട്ടിൽ സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ പുതിയ ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

റോയൽ മാക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നിസ് പി. പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി മുറിച്ചാണ്ടി സലീം, റോയൽ മാക്സ് ഗ്രൂപ്പ് ഡയറക്ടർ ടി.എം. കൃഷ്ണദാസ്, കമ്പനി സിഇഒ ഡോ. വിനീത് വാര്യർ, റീജിയണൽ മാനേജർ വിനീത് കൃഷ്ണൻ, ഏരിയ മാനേജർമാരായ പ്രേംജിത്ത് സി.പി, വിപിൻ എ, ബ്രാഞ്ച് മാനേജർ കെ.പി. പവിത്രൻ എന്നിവരും മറ്റ് ജീവനക്കാരും ഉപഭോക്താക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361160/content-highlights-texport-finance-opens-new-branch-in-kakattil-city-center-)