---
title: "ഓർമ്മകളിൽ രാജീവ് ഗാന്ധി; കുറ്റ്യാടിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Content Highlights:- Rajiv Gandhi Martyrdom Day celebrations organized in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361168/content-highlights-rajiv-gandhi-martyrdom-day-celebrations-organized-in-kuttiadi"
published_at: "2026-05-23T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a113e0af3754_Rajiv_Gandhi_Martyrdom_Day.jpg"
keywords: ["Latest News", "Rajiv Gandhi Martyrdom Day", "Samskara Sahithi", "Rajiv Smrithipatham"]
---

# ഓർമ്മകളിൽ രാജീവ് ഗാന്ധി; കുറ്റ്യാടിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി : രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി. സംസ്കാരസാഹിതി കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'രാജീവ് സ്മൃതിപഥം' സംഘടിപ്പിച്ചു.

## Article Content

കുറ്റ്യാടി : രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി. സംസ്കാരസാഹിതി കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'രാജീവ് സ്മൃതിപഥം' സംഘടിപ്പിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്കാരസാഹിതി നിയോജകമണ്ഡലം ചെയർമാൻ പി.പി. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രതീഷ് കോട്ടപ്പള്ളി മുഖ്യാതിഥിയായിരുന്നു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, സംസ്കാരസാഹിതി ജില്ലാ വൈസ് ചെയർമാൻ എസ്.ജെ. സജീവ് കുമാർ, കൺവീനർ ശ്രീഹരി ആയഞ്ചേരി, കെ.പി. അബ്ദുൾ മജീദ്, ഇ.എം. അസ്ഹർ, സിദ്ധാർഥ് നരിക്കൂട്ടുംചാൽ, കേളോത്ത് ഹമീദ്, നാളോംകണ്ടി ബാബു, ഷിജില മഹേഷ്, നസീറ ഫൈസൽ, സുമയ്യ വരാപ്പറമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361168/content-highlights-rajiv-gandhi-martyrdom-day-celebrations-organized-in-kuttiadi)