---
title: "വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം"
english_title: "Content Highlights:-  Monsoon preparations: Disaster management forces ready in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361191/content-highlights-monsoon-preparations-disaster-management-forces-ready-in-kavilumpara"
published_at: "2026-05-23T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a114879b3f9d_Disaster_management_forces_ready_in_Kavilumpara.jpg"
keywords: ["Latest News", "Disaster Management", "Monsoon Preparedness", "Kavilumpara Panchayat"]
---

# വർഷകാല മുന്നൊരുക്കം: കാവിലുംപാറയിൽ ദുരന്തനിവാരണസേന സജ്ജം

> **Lead Summary:** കാവിലുംപാറ : വർഷകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കാവിലുംപാറ പഞ്ചായത്തിൽ ദുരന്തനിവാരണസേന സജ്ജമായി. പുനഃസംഘടിപ്പിച്ച ദുരന്തനിവാരണസേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് വിതരണം ചെയ്തു. സേനയുടെ ടീം ലീഡർ ജയ്മോൻ ജോസഫ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.

## Article Content

കാവിലുംപാറ : വർഷകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കാവിലുംപാറ പഞ്ചായത്തിൽ ദുരന്തനിവാരണസേന സജ്ജമായി. പുനഃസംഘടിപ്പിച്ച ദുരന്തനിവാരണസേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് വിതരണം ചെയ്തു. സേനയുടെ ടീം ലീഡർ ജയ്മോൻ ജോസഫ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. സുജിന, ബോബിൻ മുക്കൻതോട്ടം, കെ.പി. നജീബ്, വാർഡ് അംഗങ്ങളായ സിനി കിഴക്കേതിൽ, റോബിൻ ജോസഫ്, സംഗീത കച്ചേരി, മനു ഏഴികാട്ടിൽ, പവിത്രൻ വട്ടക്കണ്ടി, റോസക്കുട്ടി, സോജൻ ആലക്കൽ, സൗമ്യ സജിത്ത്, അഷറഫ് മണ്ണാർകുണ്ടിൽ, ദിവ്യ പൂവ്വടിത്തറ, പ്രിൻസി തുണ്ടിയിൽ, ഫാസിൽ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ടി.ടി. സതീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361191/content-highlights-monsoon-preparations-disaster-management-forces-ready-in-kavilumpara)