---
title: "​കാവിലുംപാറയിലെ പ്രകൃതിക്ഷോഭം : ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യുഡിഎഫ്"
english_title: "Content Highlights:- Natural disaster in Kavilumpara: UDF demands special package to help disaster victims"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361399/natural-disaster-in-kavilumpara-udf-demands-special-package-to-help-disaster-victims-NEW"
published_at: "2026-05-24T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12b2d0c275c_Natural_disaster_in_Kavilumpara.jpg"
keywords: ["Latest News", "Kavilumpara", "UDF Kerala"]
---

# ​കാവിലുംപാറയിലെ പ്രകൃതിക്ഷോഭം : ദുരന്തബാധിതരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യുഡിഎഫ്

> **Lead Summary:** കുറ്റ്യാടി : കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ച സാഹചര്യത്തിൽ, ദുരന്തബാധിതരെ സഹായിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യു.ഡി.എഫ് നേതൃസംഗമം ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി : കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കാവിലുംപാറ പഞ്ചായത്തിലെ മലയോര മേഖലകളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ച സാഹചര്യത്തിൽ, ദുരന്തബാധിതരെ സഹായിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് യു.ഡി.എഫ് നേതൃസംഗമം ആവശ്യപ്പെട്ടു.

നിരവധി കർഷകരുടെ കാർഷികവിളകൾക്കാണ് കനത്ത നാശനഷ്ടം സംഭവിച്ചത്. തെങ്ങ്, കമുക്, ജാതി, റബർ, വാഴ, ഗ്രാമ്പൂ തുടങ്ങിയവ വ്യാപകമായി നശിച്ചു. നിരവധി വീടുകൾക്ക് പൂർണ്ണമായും ഭാഗികമായും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന മലയോര നിവാസികളുടെ ജീവിതമാർഗ്ഗമാണ് ഇതിലൂടെ തകർന്നത്. വന്യമൃഗശല്യം കാരണം ഇതിനകം തന്നെ ദുരിതമനുഭവിക്കുന്ന കർഷകർക്ക് ഈ പ്രകൃതിക്ഷോഭം തീരാ ദുരിതമാണ് വരുത്തിവെച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ കർഷകരെ കരകയറ്റാൻ സർക്കാർ സഹായം അനിവാര്യമാണെന്ന് നേതൃസംഗമം അഭിപ്രായപ്പെട്ടു.

യു.ഡി.എഫ് നേതൃസംഗമം കെ.പി.സി.സി അംഗം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. ശംസീർ, പി.ജി. സത്യനാഥ്, വാളക്കയം ശ്രീധരൻ, വി.എം. അസീസ്, വി.പി. സുരേഷ്, കെ.പി. ബഷീർ, ഒ.ടി. ഷാജി, സുരേഷ് കൂരാറ, റോബിൻ ജോസഫ്, ടി. വത്സൻ, സി. മുഹമ്മദ് ഫാസിൽ, മനോജൻ പൂതംപാറ, പി.പി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361399/natural-disaster-in-kavilumpara-udf-demands-special-package-to-help-disaster-victims-NEW)