---
title: "നാടിന്റെ അഭിമാനം; കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി പതിമൂന്നുകാരൻ മാതൃകയായി"
english_title: "Content Highlights:-The pride of the country; Student becomes role model by returning stolen gold"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361406/content-highlights-Thirteen-year-old-sets-an-example-by-returning-lost-gold-to-its-owner-new"
published_at: "2026-05-24T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12b7e9a9843_The_pride_of_the_country.jpg"
keywords: ["Latest News", "Student Returns Lost Gold Chain", "Kuttiadi"]
---

# നാടിന്റെ അഭിമാനം; കളഞ്ഞുകിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി പതിമൂന്നുകാരൻ മാതൃകയായി

> **Lead Summary:** **കുറ്റ്യാടി: [ **കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി. വടയം മള്ഹറുൽ ഉലൂം മദ്രസ എട്ടാം ക്ലാസ് വിദ്യാർത്ഥി റാഫിലാണ് നാടിനൊന്നാകെ അഭിമാനമായി മാറിയത്.

## Article Content

**കുറ്റ്യാടി: [ **കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമയ്ക്ക് തിരികെ നൽകി വിദ്യാർത്ഥി മാതൃകയായി. വടയം മള്ഹറുൽ ഉലൂം മദ്രസ എട്ടാം ക്ലാസ് വിദ്യാർത്ഥി റാഫിലാണ് നാടിനൊന്നാകെ അഭിമാനമായി മാറിയത്.

വടയം സ്വദേശികളായ നജീബ് സുഹറ ദമ്പതികളുടെ ഗൃഹപ്രവേശ ചടങ്ങിനിടെ ഭക്ഷണ പന്തലിൽ വെച്ച് നഷ്ട്ടപ്പെട്ട ഒന്നരപവൻ്റെ സ്വരണമാലയ്ക്കായി ആഴ്ചകളോളമായി തിരച്ചിലിലായിരുന്നു നാട്ടുകാർ.

ചടങ്ങുകൾ കഴിഞ്ഞ് പന്തലുകൾ അഴിച്ചു മാറ്റിയെങ്കിലും മാല കണ്ടെത്താനായിരുന്നില്ല. ഭക്ഷണ പന്തലിൻ്റെ പരിസരം നാട്ടിലെ കുട്ടികളുടെ സ്ഥിരം കളിസ്ഥലമായിരുന്നു.

കുട്ടികൾ വീണ്ടും അവിടെ കളിക്കുന്നതിനിടയിലാണ് റാഫിൽ സ്വർണ്ണമാല കണ്ടെത്തിയത്. നഷ്ട്ടപ്പെട്ടുപോയെന്ന് കരുതിയ സ്വർണ്ണമാല സ്വന്തമാക്കാതെ ഉടമയായ റുഅമറിയത്തിന് കൈമാറിയത്. റാഫിലിനെ അധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361406/content-highlights-Thirteen-year-old-sets-an-example-by-returning-lost-gold-to-its-owner-new)