---
title: "കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Content Highlights:-A young man was injured in a collision between a goods auto and a bike in Kuttiadi; Police have registered a case against the goods driver"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361416/content-highlights-a-young-man-was-injured-in-a-collision-between-a-goods-auto-and-a-bike-in-kuttiadi-police-have-registered-a-case-against-the-goods--driver"
published_at: "2026-05-24T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eaae7afad0_Police.jpg"
keywords: ["Latest News", "Kuttiadi", "Road Accident", "Kuttiadi Police"]
---

# കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** കുറ്റ്യാടി: അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തക്കവിധത്തിലും വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ പാലേരി ടൗൺ വലിയവീട്ടുമ്മൽ രാജീവന്റെ മകൻ ആകാശിന്റെ പരാതിയിലാണ് കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

കുറ്റ്യാടി: അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തക്കവിധത്തിലും വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ പാലേരി ടൗൺ വലിയവീട്ടുമ്മൽ രാജീവന്റെ മകൻ ആകാശിന്റെ പരാതിയിലാണ് കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മെയ് 17-ന് രാവിലെ 8:10-ഓടെ കടേക്കച്ചാൽ പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം. ആകാശ് കുറ്റ്യാടി ഭാഗത്ത് നിന്നും വടയം ഭാഗത്തേക്ക് മോട്ടോർ സൈക്കിളിൽ വരികയായിരുന്നു. ഈ സമയം പെട്രോൾ പമ്പിൽ നിന്നും പെട്ടെന്ന് അശ്രദ്ധമായി റോഡിലേക്ക് ഓടിച്ചു കയറിയ ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പരാതിക്കാരനായ ആകാശിന്റെ വലതുകൈയിലെ മൂന്ന് വിരലുകളിലെ എല്ലുകൾ പൊട്ടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയായ ഗുഡ്സ് ഓട്ടോ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും പരിക്കേൽപ്പിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361416/content-highlights-a-young-man-was-injured-in-a-collision-between-a-goods-auto-and-a-bike-in-kuttiadi-police-have-registered-a-case-against-the-goods--driver)