---
title: "രാസവള സബ്‌സിഡി പുനഃസ്ഥാപിക്കണം: വട്ടോളിയിൽ കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം  നടത്തി "
english_title: "Content Highlights:-  Fertilizer subsidy should be restored: വട്ടോളിയിൽ കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം  നടത്തി "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361538/fertilizer-subsidy-should-be-restored-kerala-farmers-association-holds-kunnummal-area-conference-NEW"
published_at: "2026-05-25T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d2f69fff8_Kerala_Farmers_Association.jpg"
keywords: ["Latest News", "Kunnummal Area Conference", "Karshaka Sangham Kunnummal", "Vattoli"]
---

# രാസവള സബ്‌സിഡി പുനഃസ്ഥാപിക്കണം: വട്ടോളിയിൽ കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം  നടത്തി 

> **Lead Summary:** കുറ്റ്യാടി : രാസവളങ്ങളുടെ സബ്‌സിഡി പുനഃസ്ഥാപിച്ച് വിലവർധന പിൻവലിക്കണമെന്ന് കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വട്ടോളി എ.കെ. കണ്ണൻ നഗറിൽ നടന്ന സമ്മേളനം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഇ.കെ. മുരളി, കെ. ഉമ, ടി.കെ. നാണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

## Article Content

കുറ്റ്യാടി : രാസവളങ്ങളുടെ സബ്‌സിഡി പുനഃസ്ഥാപിച്ച് വിലവർധന പിൻവലിക്കണമെന്ന് കേരള കർഷക സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വട്ടോളി എ.കെ. കണ്ണൻ നഗറിൽ നടന്ന സമ്മേളനം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഇ.കെ. മുരളി, കെ. ഉമ, ടി.കെ. നാണു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ഏരിയാ സെക്രട്ടറി ടി.പി. പവിത്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ടി.കെ. നാണു പതാക ഉയർത്തി. കെ. പ്രേമൻ രക്തസാക്ഷി പ്രമേയവും ഇ.കെ. മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ചന്ദ്രി, സി.പി. അശോകൻ എന്നിവർ സംസാരിച്ചു. പി. വിനോദൻ സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി ടി.കെ. മോഹൻദാസ് (പ്രസിഡൻ്റ്), ഇ.കെ. നാണു, കെ. ഉമ (വൈസ് പ്രസിഡന്റുമാർ), ടി.പി. പവിത്രൻ (സെക്രട്ടറി), ഇ.കെ. മുരളി, കെ. ഗനീഷ് (ജോയിന്റ് സെക്രട്ടറിമാർ), ടി.കെ. നാണു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361538/fertilizer-subsidy-should-be-restored-kerala-farmers-association-holds-kunnummal-area-conference-NEW)