---
title: "വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കായക്കൊടി സ്വദേശി മരിച്ചു"
english_title: "Content Highlights:-Kayakodi native dies in Thar jeep-bike collision in Tholpetty, Wayanad"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361586/content-highlights-kayakodi-native-dies-in-thar-jeep-bike-collision-in-tholpetty-wayanad"
published_at: "2026-05-25T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13ee01cee8e_Kayakodi_native_dies.jpg"
keywords: ["Latest News", "Wayanad Tholpetty Road Accident", "Kayakodi"]
---

# വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കായക്കൊടി സ്വദേശി മരിച്ചു

> **Lead Summary:** കുറ്റ്യാടി : വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കായക്കൊടി സ്വദേശിയായ യുവാവ് മരിച്ചു. ചങ്ങരംകുളം മിഥിലാപുരിയിൽ വിനോദൻ ആണ് മരിച്ചത്.

## Article Content

കുറ്റ്യാടി : വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് കായക്കൊടി സ്വദേശിയായ യുവാവ് മരിച്ചു. ചങ്ങരംകുളം മിഥിലാപുരിയിൽ വിനോദൻ ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കുടകിലെ ജോലിസ്ഥലത്തു നിന്നും ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിനോദൻ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. മാനന്തവാടി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.

പരേതനായ കുഞ്ഞിരാമന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ശ്രീജ. സഹോദരി: പരേതയായ ബീന.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361586/content-highlights-kayakodi-native-dies-in-thar-jeep-bike-collision-in-tholpetty-wayanad)