---
title: "കുറ്റ്യാടിയിൽ പത്തോളം വാഴക്കുലകൾ മോഷണം പോയി; പരാതിയുമായി കർഷകൻ"
english_title: "Content Highlights:-  Around ten banana plants stolen in Kuttiadi; farmer files complaint"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361804/content-highlights-around-ten-banana-plants-stolen-in-kuttiadi-farmer-files-complaint"
published_at: "2026-05-26T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15236d6cb8c_banana_plants_stolen.jpg"
keywords: ["Latest News", "Kuttiadi", "Theft News", "Kuttiadi Police"]
---

# കുറ്റ്യാടിയിൽ പത്തോളം വാഴക്കുലകൾ മോഷണം പോയി; പരാതിയുമായി കർഷകൻ

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി പൂളക്കൂലിൽ കർഷകന്റെ തോട്ടത്തിൽ നിന്ന് പത്തോളം വാഴക്കുലകൾ മോഷണം പോയതായി പരാതി. പൂളക്കൂൽ സ്വദേശി കുഞ്ഞിക്കണ്ടി രാജന്റെ വാഴത്തോട്ടത്തിലാണ് മോഷണം നടന്നത്. പൂളക്കൂൽ പള്ളിക്ക് സമീപമുള്ള പടിഞ്ഞാറകണ്ടി താഴെ വയലിലെ കൃഷിയിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഴക്കുലകൾ കവർന്നത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി പൂളക്കൂലിൽ കർഷകന്റെ തോട്ടത്തിൽ നിന്ന് പത്തോളം വാഴക്കുലകൾ മോഷണം പോയതായി പരാതി. പൂളക്കൂൽ സ്വദേശി കുഞ്ഞിക്കണ്ടി രാജന്റെ വാഴത്തോട്ടത്തിലാണ് മോഷണം നടന്നത്. പൂളക്കൂൽ പള്ളിക്ക് സമീപമുള്ള പടിഞ്ഞാറകണ്ടി താഴെ വയലിലെ കൃഷിയിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് വാഴക്കുലകൾ കവർന്നത്.

രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് കുലകൾ വെട്ടിക്കൊണ്ടുപോയ വിവരം രാജന്റെ ശ്രദ്ധയിൽപ്പെടുന്നത്. വിളവെടുപ്പിന് പാകമായ വലിയ കുലകളാണ് മോഷണം പോയത്. സംഭവത്തിൽ രാജൻ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361804/content-highlights-around-ten-banana-plants-stolen-in-kuttiadi-farmer-files-complaint)