---
title: "തുടർച്ചയായ എട്ടാം നേട്ടം; ഉയർന്ന തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് കുന്നുമ്മൽ ബ്ലോക്കിൽ നരിപ്പറ്റ പഞ്ചായത്ത് വീണ്ടും ഒന്നാമത്"
english_title: "Naripatta Panchayat consistently ranks first in employment guarantee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361938/naripatta-panchayat-consistently-ranks-first-in-employment-guarantee-new"
published_at: "2026-05-26T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1577f7d2af0_Naripatta.jpg"
keywords: []
---

# തുടർച്ചയായ എട്ടാം നേട്ടം; ഉയർന്ന തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് കുന്നുമ്മൽ ബ്ലോക്കിൽ നരിപ്പറ്റ പഞ്ചായത്ത് വീണ്ടും ഒന്നാമത്

> **Lead Summary:** **കുറ്റ്യാടി : [**[ ]ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുന്നുമ്മൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചും ഉയർന്ന ശരാശരി തൊഴിൽദിനം കൈവരിച്ചും നരിപ്പറ്റ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി എട്ടാം തവണയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

## Article Content

**കുറ്റ്യാടി : [**[ ]ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കുന്നുമ്മൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിച്ചും ഉയർന്ന ശരാശരി തൊഴിൽദിനം കൈവരിച്ചും നരിപ്പറ്റ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി എട്ടാം തവണയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നരിപ്പറ്റ പഞ്ചായത്തിനെ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് കെ. ശശീന്ദ്രൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എം. സജിന അദ്ദേഹം ഉപഹാരം നൽകി. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി വി.പി. രാജീവൻ, തൊഴിലുറപ്പ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ജി.ആർ. ഐശ്വര്യ, ഓവർസിയർമാരായ പ്രേംജിത്ത്, സൂര്യ, ഷിജിന, സൗമ്യ, സായൂജ്യ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361938/naripatta-panchayat-consistently-ranks-first-in-employment-guarantee-new)