---
title: "കളിചിരികളുടെ സമ്മർ ക്യാമ്പ്!; ബാലസംഘം കുന്നുമ്മൽ ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Balasangham Kunnummal Area Leaders conducted a summer camp"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362105/balasangham-kunnummal-area-leaders-conducted-a-summer-camp-NEW"
published_at: "2026-05-27T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a169d4e3fcdc_summer_camp.jpg"
keywords: ["Latest News", "Kunnummal", "Balasangam", "Summer Camp 2026"]
---

# കളിചിരികളുടെ സമ്മർ ക്യാമ്പ്!; ബാലസംഘം കുന്നുമ്മൽ ഏരിയ ലീഡേഴ്സ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി : ബാലസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതോട് പീസ് സ്ക്വയറിൽ ലീഡേഴ്സ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ ഗോപി നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി : ബാലസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതോട് പീസ് സ്ക്വയറിൽ ലീഡേഴ്സ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. സാംസ്കാരിക പ്രവർത്തകൻ ഗോപി നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഏരിയ ജോയിന്റ് സെക്രട്ടറി ഗീതിക ചടങ്ങിൽ അധ്യക്ഷയായി. ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. ലതിക, ജില്ലാ സെക്രട്ടറി കെ. അമൃത്, ഏരിയ കൺവീനർ ടി.വി. മനോജൻ, ഏരിയ കോ-ഓർഡിനേറ്റർ റോഷൻ ലാൽ, ഏരിയ സെക്രട്ടറി ഐശ്വര്യ, ജില്ലാ കമ്മിറ്റി അംഗം കാർത്തിക് കൈലാസ്, സി.പി. ബാബുരാജ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം കൺവീനർ മോഹനൻ സ്വാഗതവും ഏരിയ ജോയിന്റ് സെക്രട്ടറി അവന്തിക നന്ദിയും പറഞ്ഞു. 18 മേഖലകളിൽ നിന്നായി നൂറോളം കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന ക്യാമ്പിന് നവീൻ, വിനോജ് എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ ഹാപ്പിനസ് ഫെസ്റ്റോടുകൂടി ചൊവ്വാഴ്ച വൈകിട്ടാണ് ക്യാമ്പ് സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362105/balasangham-kunnummal-area-leaders-conducted-a-summer-camp-NEW)