---
title: "എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി"
english_title: " Content Highlights:- AJ John Higher Secondary School launches 'Gotra Vidyarthi Shaktikaran 2026' project"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362568/content-highlights-aj-john-higher-secondary-school-launches-gotra-vidyarthi-shaktikaran-2026-project"
published_at: "2026-05-29T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a199568470bb_nss.jpg"
keywords: ["Latest News", "Local News", "A J J J H S S Chathamkotunada"]
---

# എജെ ജോൺ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ്സിന്റെ മാതൃക; 'ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026' പദ്ധതിക്ക് തുടക്കമായി

> **Lead Summary:** > കുറ്റ്യാടി: ചാത്തംങ്കോട്ട് നട എ ജെ ജോൺ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഗോത്ര വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഒരുക്കുന്ന "ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026" പദ്ധതിക്ക് തുടക്കമായി.

## Article Content

> കുറ്റ്യാടി: ചാത്തംങ്കോട്ട് നട എ ജെ ജോൺ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഗോത്ര വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി ഒരുക്കുന്ന "ഗോത്ര വിദ്യാർത്ഥി ശക്തീകരണം 2026" പദ്ധതിക്ക് തുടക്കമായി.

പദ്ധതിയുടെ ഉദ്ഘാടനവും 27 ഗോത്രവർഗ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണവും മാനന്തവാടി എം എൽ എ ഉഷ വിജയൻ നിർവഹിച്ചു.

വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഗ്രീഷ്മ ടി.സി സ്വാഗതം ആശംസിച്ചു.

തരുവണ വാർഡ് മെമ്പർ മമ്മൂട്ടി മദാനി, വ്യാപാരവ്യവസായ ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള ഹാജി, അധ്യാപകരായ ദീപ ആർ, സജിത്ത് ടി.എം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പൗർണമി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ഗോത്രവിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വലിയ പിന്തുണയേകുന്നതാണ് സ്കൂൾ എൻഎസ്എസ് യുണിറ്റിന്റെ ഈ പുതിയ മാതൃകാ പദ്ധതി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362568/content-highlights-aj-john-higher-secondary-school-launches-gotra-vidyarthi-shaktikaran-2026-project)