---
title: "കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു"
english_title: "Kudumbashree 'Kalikoottam' children's camp concludes in Kavilumpara"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362643/kudumbashree-kalikoottam-childrens-camp-concludes-in-kavilumpara"
published_at: "2026-05-30T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a69825096a_Kalikoottam.jpg"
keywords: ["Latest News", "Kavilumpara", "Kalikkootam", "Kudumbashree", "Children Camp"]
---

# കളിചിരികളുടെ ക്യാമ്പ്; കാവിലുംപാറയിൽ കുടുംബശ്രീ 'കളിക്കൂട്ടം' ബാലസഭ ക്യാമ്പ് സമാപിച്ചു

> **Lead Summary:** കാവിലുംപാറ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാവിലുംപാറ സി.ഡി.എസ് ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച 'കളിക്കൂട്ടം' ദ്വിദിന ക്യാമ്പ് സമാപിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

കാവിലുംപാറ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കാവിലുംപാറ സി.ഡി.എസ് ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച 'കളിക്കൂട്ടം' ദ്വിദിന ക്യാമ്പ് സമാപിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. മോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം മനു, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഗീതാ രാജൻ, ലെനിഷ, അനുജ എന്നിവർ സംസാരിച്ചു. ഉപസമിതി കൺവീനർ മോളി സന്തോഷ് നന്ദി പറഞ്ഞു. ബാലസഭ ആർ.പിമാരായ സുഗതൻ, കെ.ടി. സുരേഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ നിമ്മി എന്നിവർ ക്യാമ്പിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362643/kudumbashree-kalikoottam-childrens-camp-concludes-in-kavilumpara)