---
title: "സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു"
english_title: "NK Kaliyam, winner of Guru Shrestha Award, honored"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362647/nk-kaliyam-winner-of-guru-shrestha-award-honored"
published_at: "2026-05-30T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a6cf650b4b_NK_Kaliyam.jpg"
keywords: ["Latest News", "NK Kaliyath", "Sahithya Puraskaram", "Velam"]
---

# സ്നേഹാദരം; ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ എൻകെ കാളിയത്തിനെ ആദരിച്ചു

> **Lead Summary:** വേളം : ആലുവ ഹരിശ്രീ സാഹിത്യവേദിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരനും വേളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ.കെ. കാളിയത്തിനെ പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) ചേരാപുരം മേഖല കമ്മിറ്റി ആദരിച്ചു.

## Article Content

വേളം : ആലുവ ഹരിശ്രീ സാഹിത്യവേദിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായ എഴുത്തുകാരനും വേളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എൻ.കെ. കാളിയത്തിനെ പുരോഗമന കലാസാഹിത്യസംഘം (പു.ക.സ) ചേരാപുരം മേഖല കമ്മിറ്റി ആദരിച്ചു.

പൂമുഖത്ത് സംഘടിപ്പിച്ച പരിപാടി കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എം. നാണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.കെ. ദിവാകരൻ എൻ.കെ. കാളിയത്തിനെ പൊന്നാടയണിയിച്ചു. പി.പി. സജിത്‌കുമാർ, സി.കെ. രാജീവൻ, കെ.കെ. ഷൈനി, പി. രാധാകൃഷ്ണൻ, കെ. അബ്ദുൾ മജീദ്, കെ.ടി. ബാബു, എ.പി. സന്തോഷ്, കെ. സുരേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ 'അക്ഷരോത്സവം' കുന്നുമ്മൽ ഏരിയാതല വിജയികളായ പി.എസ്. ഹരിദേവ്, ആദ്രിക എന്നിവരെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362647/nk-kaliyam-winner-of-guru-shrestha-award-honored)