---
title: "ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31"
english_title: "Agristack farmer registration should be expedited within the limits of Maruthonkara Krishi Bhavan; Last date 31"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362654/agristack-farmer-registration-should-be-expedited-within-the-limits-of-maruthonkara-krishi-bhavan-last-date-31"
published_at: "2026-05-30T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a71abe51ca_Agristack.jpg"
keywords: ["Latest News", "Agristack", "Farmer Registration", "Maruthonkara"]
---

# ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കട്ടെ....!; മരുതോങ്കര കൃഷിഭവൻ പരിധിയിൽ അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷൻ വേഗത്തിലാക്കണം; അവസാന തീയതി 31

> **Lead Summary:** മരുതോങ്കര : കാർഷിക മേഖലയിലെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായുള്ള അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷന്റെ സമയപരിധി ഈ മാസം 31-ന് അവസാനിക്കും.

## Article Content

മരുതോങ്കര : കാർഷിക മേഖലയിലെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായുള്ള അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രേഷന്റെ സമയപരിധി ഈ മാസം 31-ന് അവസാനിക്കും.

മരുതോങ്കര കൃഷിഭവൻ പരിധിയിൽ കർഷക രജിസ്ട്രേഷൻ ഇനിയും പൂർത്തീകരിക്കാത്ത ഭൂവുടമകൾ 31-ന് മുമ്പായി ആധാർ കാർഡ്, നികുതി രസീത്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ എന്നിവ സഹിതം കൃഷിഭവനിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി, ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ മുഖേനയോ സ്വന്തമായോ കർഷകർക്ക് ഈ രജിസ്ട്രേഷൻ പൂർത്തീകരിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362654/agristack-farmer-registration-should-be-expedited-within-the-limits-of-maruthonkara-krishi-bhavan-last-date-31)