---
title: "മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി സംഘടിപ്പിച്ചു"
english_title: "'Kalipanthal' reading event organized at Mundakutty Deshposhini Library"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362668/kalipanthal-reading-event-organized-at-mundakutty-deshposhini-library-"
published_at: "2026-05-30T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a795f69647_Deshposhini_Library.jpg"
keywords: ["Latest News", "Vayanakkalari", "Mundakkutti Vayanashala"]
---

# മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയിൽ 'കളിപ്പന്തൽ' വായനക്കളരി സംഘടിപ്പിച്ചു

> **Lead Summary:** മരുതോങ്കര: മുണ്ടക്കുറ്റി ദേശപോഷിണി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'കളിപ്പന്തൽ' എന്ന പേരിൽ വായനക്കളരി സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ നടന്ന വായനക്കളരി മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി ഉദ്ഘാടനം ചെയ്തു. വി.പി. വിനോദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.കെ. രവീന്ദ്രൻ മുഖ്യാതിഥിയായി സംസാരിച്ചു.

## Article Content

മരുതോങ്കര: മുണ്ടക്കുറ്റി ദേശപോഷിണി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'കളിപ്പന്തൽ' എന്ന പേരിൽ വായനക്കളരി സംഘടിപ്പിച്ചു. വിവിധ പരിപാടികളോടെ നടന്ന വായനക്കളരി മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി ഉദ്ഘാടനം ചെയ്തു. വി.പി. വിനോദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.കെ. രവീന്ദ്രൻ മുഖ്യാതിഥിയായി സംസാരിച്ചു.

വായനക്കളരിയിൽ 'കണക്കിലെ കളികൾ' പി.വി. രാജേന്ദ്രനും, 'അഭിനയ പാഠങ്ങൾ' സി.കെ. ബാലനും, 'നാട്ടുണർവും നാടൻ പാട്ടുകളും' കെ.ടി. നാണു, എം.കെ. രവീന്ദ്രൻ, പി.പി. അരുൺ എന്നിവരും ചേർന്ന് അവതരിപ്പിച്ചു. 'കളിയിൽ നിന്ന് കാര്യത്തിലേക്ക്' എന്ന വിഷയത്തിൽ പി. ഷറിനയും, 'മലയാള പുസ്തകാസ്വാദനം' എന്ന വിഷയത്തിൽ സി. ലീലയും ക്ലാസുകൾ നയിച്ചു. 'സ്ക്രിപ്റ്റ് തയ്യാറാക്കാം' എന്ന വിഷയം പി.സി. പ്രശാന്ത്, യു. രവീന്ദ്രൻ മാണിക്കോത്ത് എന്നിവർ ചേർന്ന് അവതരിപ്പിച്ചു. സിനിമ നടനും സംവിധായകനുമായ ലിനീഷ് (ഉണ്ണി) സിനിമാ അനുഭവങ്ങൾ പങ്കുവെച്ചു. പ്രശസ്ത മാന്ത്രികൻ ചക്രപാണി മാന്ത്രികവിസ്മയം ഒരുക്കി.

സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.കെ. മുരളി, പൈക്കാട്ടുമ്മൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. കെ. നാണു സ്വാഗതവും ടി. അജിത പവിത്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362668/kalipanthal-reading-event-organized-at-mundakutty-deshposhini-library-)