---
title: "സത്യസന്ധതയ്ക്ക് നാട്ടുകാരുടെ ആദരം; സ്വർണ മോതിരം തിരിച്ചുനൽകിയ ഹരിത കർമസേന പ്രവർത്തകരെ ആദരിച്ചു"
english_title: "Green Karma Sena workers honored for returning gold ring"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363103/green-karma-sena-workers-honored-for-returning-gold-ring"
published_at: "2026-06-01T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d231fbf940_Green_Karma_Sena_workers.jpg"
keywords: ["Latest News", "Haritha Karma Sena", "Narippatta"]
---

# സത്യസന്ധതയ്ക്ക് നാട്ടുകാരുടെ ആദരം; സ്വർണ മോതിരം തിരിച്ചുനൽകിയ ഹരിത കർമസേന പ്രവർത്തകരെ ആദരിച്ചു

> **Lead Summary:** നരിപ്പറ്റ: മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം ഉടമയ്ക്ക് തിരിച്ചുനൽകി ഹരിത കർമസേന പ്രവർത്തകർ മാതൃകയായി. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ തിനൂർ വാർഡിൽ കൊറോത്ത് കരുണന്റെ വീട്ടിൽ നിന്ന് പഴവസ്തുക്കളായി ശേഖരിച്ച ബാഗിൽ നിന്നാണ് സ്വർണ മോതിരം ലഭിച്ചത്. കരുണന്റെ ഭാര്യ പുഷ്പയുടേതായിരുന്നു ഈ മോതിരം.

## Article Content

നരിപ്പറ്റ: മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ മോതിരം ഉടമയ്ക്ക് തിരിച്ചുനൽകി ഹരിത കർമസേന പ്രവർത്തകർ മാതൃകയായി. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ തിനൂർ വാർഡിൽ കൊറോത്ത് കരുണന്റെ വീട്ടിൽ നിന്ന് പഴവസ്തുക്കളായി ശേഖരിച്ച ബാഗിൽ നിന്നാണ് സ്വർണ മോതിരം ലഭിച്ചത്. കരുണന്റെ ഭാര്യ പുഷ്പയുടേതായിരുന്നു ഈ മോതിരം.

ബാഗ് പരിശോധിക്കുന്നതിനിടയിൽ മോതിരം ശ്രദ്ധയിൽപെട്ട ഹരിത കർമസേന പ്രവർത്തകരായ കടുക്കാൻകണ്ടി ബീന, റീജ അറയുള്ളപറമ്പത്ത് എന്നിവർ ചേർന്ന് ഇത് ഉടമയ്ക്ക് തിരിച്ചേൽപ്പിക്കുകയായിരുന്നു. ഇവരുടെ ഈ സൽപ്രവർത്തി നാട്ടുകാരുടെ വലിയ പ്രശംസ പിടിച്ചുപറ്റി. ഹരിത കർമസേന പ്രവർത്തകരുടെ സത്യസന്ധതയെ വാർഡ് മെംബർ പി.പി. മൊയ്തു അനുമോദിച്ചു. ചടങ്ങിൽ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. വികസന സമിതി കൺവീനർ വഹാബ് പുതുക്കുടി ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363103/green-karma-sena-workers-honored-for-returning-gold-ring)