---
title: "വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി"
english_title: "District Panchayat's comprehensive plan for the renovation of schools"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363171/district-panchayats-comprehensive-plan-for-the-renovation-of-schools"
published_at: "2026-06-01T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d559f9c395_District_Panchayats_comprehensive_plan_for_the_renovation_of_schools.jpg"
keywords: ["Latest News", "Kuttyadi GHSS", "Praveshanolsavam 2026", "K K Navas"]
---

# വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര പദ്ധതി

> **Lead Summary:** കുറ്റ്യാടി : ജില്ലയിലെ വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത്‌ പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ നവാസ് പറഞ്ഞു.

## Article Content

കുറ്റ്യാടി : ജില്ലയിലെ വിദ്യാലയങ്ങളുടെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത്‌ പ്രഥമ പരിഗണന നൽകുമെന്ന് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ നവാസ് പറഞ്ഞു.

കുറ്റ്യാടി ഗവ ഹയർ സെക്കന്ററി സ്കൂൾ പ്രാവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. സെഡ് എ അൻവർ ഷമീം മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ്‌ വി കെ റഫീഖ് അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രസ് കെ സലീന, ടി എം നൗഷാദ്, കെ കെ മനാഫ്, റഷീദ് തീക്കുനി, പി സി പ്രകാശൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363171/district-panchayats-comprehensive-plan-for-the-renovation-of-schools)