---
title: "'അവൾ പൊന്നാണ്' ; മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണമോതിരം തിരിച്ചുനൽകി ഹരിത കർമസേന"
english_title: "Green Karma Sena returns gold ring found during garbage collection"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363734/green-karma-sena-returns-gold-ring-found-during-garbage-collection"
published_at: "2026-06-04T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a211898894f6_fwetw.jpg"
keywords: ["latest news", "haritha karmasena", "gold ring", "naripatta"]
---

# 'അവൾ പൊന്നാണ്' ; മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണമോതിരം തിരിച്ചുനൽകി ഹരിത കർമസേന

> **Lead Summary:** നരിപ്പറ്റ: മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമസേന പ്രവർത്തകർ മാതൃകയായി. നരിപ്പറ്റ പഞ്ചായത്തിലെ തിനൂർ വാർഡിൽ കൊറോത്ത് കരുണന്റെ വീട്ടിൽനിന്ന് പാഴ്വസ്തുവായി ശേഖരിച്ച ബാഗിൽനിന്നാണ് മോതിരം ലഭിച്ചത്.

## Article Content

നരിപ്പറ്റ: മാലിന്യശേഖരണത്തിനിടെ ലഭിച്ച സ്വർണമോതിരം ഉടമയ്ക്ക് തിരിച്ചുനൽകി ഹരിതകർമസേന പ്രവർത്തകർ മാതൃകയായി. നരിപ്പറ്റ പഞ്ചായത്തിലെ തിനൂർ വാർഡിൽ കൊറോത്ത് കരുണന്റെ വീട്ടിൽനിന്ന് പാഴ്വസ്തുവായി ശേഖരിച്ച ബാഗിൽനിന്നാണ് മോതിരം ലഭിച്ചത്.

കരുണന്റെ ഭാര്യ പുഷ്പയുടെ മോതിരമായിരുന്നു. മോതിരം ശ്രദ്ധയിൽപ്പെട്ട ഹരിതകർമസേന പ്രവർത്തകരായ കടുക്കാൻകണ്ടി ബീന, റീജ അറയുള്ളപറമ്പത്ത് എന്നിവരാണ് ഉടമയ്ക്ക് തിരിച്ചുനൽകിയത്. ഹരിതകർമ സേന പ്രവർത്തകരെ വാർഡ് അംഗം പി പി മൊയ്തു പൊന്നാടയണിയിച്ചു. വഹാബ് പുതുക്കുടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363734/green-karma-sena-returns-gold-ring-found-during-garbage-collection)