---
title: "ഇന്ധനവില വർധന: കുന്നുമ്മൽ ഏരിയാ കമ്മിറ്റി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "Kunnummal Area Committee marched to Kuttiadi Post Office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/363916/kunnummal-area-committee-marched-to-kuttiadi-post-office"
published_at: "2026-06-05T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a225045388f1_Kuttiadi_Post_Office.jpg"
keywords: ["Latest News", "CPIM", "Protest March", "Kuttiadi"]
---

# ഇന്ധനവില വർധന: കുന്നുമ്മൽ ഏരിയാ കമ്മിറ്റി കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** കുറ്റ്യാടി: കേന്ദ്രസർക്കാരിന്റെ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സിപിഐ(എം) കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: കേന്ദ്രസർക്കാരിന്റെ ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സിപിഐ(എം) കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ കമ്മിറ്റി അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം കെ.കെ. സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം. റഷീദ്, എൻ.കെ. രാമചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.കെ. ശശി, കെ.ടി. മനോജൻ, കുറ്റ്യാടി ലോക്കൽ സെക്രട്ടറി സി.എൻ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.സി. ഷൈജു സ്വാഗതമാശംസിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/363916/kunnummal-area-committee-marched-to-kuttiadi-post-office)