---
title: "മാറാം നമുക്ക് പ്രകൃതിക്കായി...; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു"
english_title: "Environment Day celebration organized in Kunnummal Block Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364163/environment-day-celebration-organized-in-kunnummal-block-panchayat"
published_at: "2026-06-06T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23a1a51ca4c_Kunnummal_Block_Panchayat.jpg"
keywords: ["Latest News", "Environment Day", "World Environment Day", "Kunnummal Block Panchayat"]
---

# മാറാം നമുക്ക് പ്രകൃതിക്കായി...; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** കക്കട്ടിൽ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊകേരി എൽ.പി. സ്കൂളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

കക്കട്ടിൽ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊകേരി എൽ.പി. സ്കൂളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ്ക ചടങ്ങിൽ പങ്കെടുത്തവർക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ഇ. നൗഷാദ്, ജനപ്രതിനിധികളായ എൻ.വി. ചന്ദ്രൻ, എലിയാറ ആനന്ദൻ, ഷിന പ്രകാശ്, എം.ടി. രവീന്ദ്രൻ, ശ്രീബിഷ, ലിനി ആർ എന്നിവരും രാഷ്ട്രീയ കക്ഷി-കാർഷിക സമിതി അംഗങ്ങളായ പി.പി. അശോകൻ, സന്തോഷ്, സി. നാരായണൻ, കെ.പി. ബാബു, സ്കൂൾ പ്രധാനാധ്യാപിക ആർ.കെ. ജിഷ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364163/environment-day-celebration-organized-in-kunnummal-block-panchayat)