adimage

adimage

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ്

നരിപ്പറ്റയിൽ ഡെങ്കിപ്പനി പടരുന്നു; കർശന നിയമനടപടികളിലേക്ക് നീങ്ങാൻ ആരോഗ്യവകുപ്പ് adimage adimage
2026-06-06T15:25:00 | By Anusree vc
#Latest News #Narippatta #Dengue Alert #Public Health

നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റ പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനി രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങുവാൻ ആരോഗ്യവകുപ്പ് നിർബന്ധിതമാകുന്നു. മഴക്കാല പൂർവ്വ ശുചീകരണ പരിപാടിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ ഇതിനകം തന്നെ ശുചീകരണം നടത്തിയിരുന്നു.

വീടുകളും ഉടമസ്ഥതയിലുള്ള പ്രദേശങ്ങളും ശുചീകരണം നടത്തുവാനും കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാൻ ഡ്രൈ ഡേ ആചരിക്കുവാനും നിർദ്ദേശവും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും വാർഡുകൾ തോറും സംഘടിപ്പിച്ചിരുന്നുവെങ്കിലും ചില വീട്ടുകാർ രോഗപ്രതിരോധ പ്രവർത്തനങ്ങളോട് നിസംഗത പുലർത്തിയതിനാൽ വർദ്ധിച്ചുവരുന്ന കൊതുക് ജന്യ രോഗമായ ഡെങ്കിപ്പനി ഫലപ്രദമായി നിയന്ത്രിക്കുവാൻ കുറ്റക്കാർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുവാൻ ആരോഗ്യവകുപ്പ് തയ്യാറെടുക്കുന്നു.

സ്ഥാപനത്തിന്റെയോ വീടിന്റെയോ പരിസരങ്ങളിലോ, ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലോ കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുന്നത് 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപവരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.പ്രദോഷ് കുമാർ.എം അറിയിച്ചു. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും, ശനിയാഴ്ചകളിൽ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും, ഞായറാഴ്ചകളിൽ മുഴുവൻ വീടുകളിലും കൊതുക് പെരുകുന്ന സാഹചര്യങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്താൻ ഡ്രൈ ഡേ ആചരിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്കുമാർ.പി അറിയിച്ചു.

തിങ്കളാഴ്ച മുതൽ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥർ അടങ്ങിയ സ്‌ക്വാഡ് വീടുകളും സ്ഥാപനങ്ങളും പരിശോധിച്ച് പകർച്ചവ്യാധികൾക്ക് കാരണമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള പൊതുജന ആരോഗ്യ നിയമപ്രകാരവും നടപടികൾ കൈക്കൊള്ളാനും ആണ് തീരുമാനം.

Content Highlight: Dengue fever spreading in Naripatta; Health Department to take strict legal action

#Latest News #Narippatta #Dengue Alert #Public Health

adimage

Next TV

adimage adimage
Related Stories
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 07:03 PM

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

Jul 22, 2026 02:58 PM

വെരിക്കോസ് മാറണോ ? ചികിത്സ ക്യൂ കെയറിലുണ്ട്

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, സുഖചികിത്സകൾ എന്നിവയ്ക്ക് പ്രഗത്ഭ ഡോക്ടർമാരുടെ സേവനം...

Read More >>
adimageadimage
രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

Jul 22, 2026 02:48 PM

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കക്കട്ടിൽ പന്തംകൊളുത്തി കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കുന്നുമ്മൽ തവിടോറ കുന്നിൽ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി....

Read More >>
തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 11:26 AM

തൊട്ടിൽപ്പാലം വയോധികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം ചാത്തൻകോട്ട് നട സ്വദേശിനി നാരായണിയെ (60) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

Jul 21, 2026 05:37 PM

മോദി സർക്കാർ രാജ്യത്തിന്റെ യശസ്സുയർത്തിയെന്ന് ബിജെപി പഠന ശിബിരം

കുറ്റ്യാടിയിൽ ബിജെപി സംഘടിപ്പിച്ച ദീനദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാഭിയാൻ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് ഒ. നിധീഷ്. കേന്ദ്ര പദ്ധതികൾ കേരളത്തിൽ...

Read More >>
adimage
Top Stories










News Roundup






GCC News






adimage adimage
adimage