---
title: "ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളീക്കരയുടെ ലാസിൻ; ഇന്ന് നാട്ടിൽ ഉജ്ജ്വല സ്വീകരണം"
english_title: "Thalikkara's Lasin to represent India; A warm welcome in the country today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364415/thalikkaras-lasin-to-represent-india-a-warm-welcome-in-the-country-today"
published_at: "2026-06-07T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a251876db6d8_Lasin.jpg"
keywords: ["Latest News", "Kickboxing", "Thaleekkara", "Youth World Championship"]
---

# ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളീക്കരയുടെ ലാസിൻ; ഇന്ന് നാട്ടിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** കുറ്റ്യാടി: ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ (ജൂനിയർ ബോയ്‌സ് വിഭാഗം) സ്വർണമെഡൽ നേടി, ഇറ്റലിയിൽ നടക്കുന്ന യൂത്ത് വേൾഡ് കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അർഹത നേടിയ തളീക്കര സ്വദേശി ലാസിൻ ഹൈസമിന് ഇന്ന് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.

## Article Content

കുറ്റ്യാടി: ദേശീയ ജൂനിയർ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ (ജൂനിയർ ബോയ്‌സ് വിഭാഗം) സ്വർണമെഡൽ നേടി, ഇറ്റലിയിൽ നടക്കുന്ന യൂത്ത് വേൾഡ് കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അർഹത നേടിയ തളീക്കര സ്വദേശി ലാസിൻ ഹൈസമിന് ഇന്ന് പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും.

വൈകീട്ട് 4.30ന് കുളങ്ങരത്താഴയിൽ നിന്ന് തളീക്കരയിലേക്ക് ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും തുടർന്ന് അനുമോദന ചടങ്ങും നടക്കും. തളീക്കര ഐ.യു.എം.എൽ ജി.സി.സി റിലീഫ് വിംഗ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് ചടങ്ങിൽ വെച്ച് എം.എൽ.എ അഭിജിത്തിന്റെ സാന്നിധ്യത്തിൽ വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364415/thalikkaras-lasin-to-represent-india-a-warm-welcome-in-the-country-today)