---
title: "കുറ്റ്യാടിയെ നടുക്കിയ മരണം: അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ"
english_title: "Kuttiadi River Accident: Postmortem of mother and son completed; Funeral to be held in the family compound this evening"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364523/kuttiadi-river-accident-postmortem-of-mother-and-son-completed-funeral-to-be-held-in-the-family-compound-this-evening-new-"
published_at: "2026-06-07T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a254e3640fef_WhatsApp_Image_2026-06-07_at_4.25.34_PM.jpeg"
keywords: ["Latest News", "Kuttiadi", "River Drowning"]
---

# കുറ്റ്യാടിയെ നടുക്കിയ മരണം: അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം പൂർത്തിയായി; സംസ്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം വൈകീട്ടോടെ തൊടത്താംകണ്ടിയിലെ കുന്നശ്ശേരി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച അമ്മയുടെയും മകന്റെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം വൈകീട്ടോടെ തൊടത്താംകണ്ടിയിലെ കുന്നശ്ശേരി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.

ശനിയാഴ്ച വൈകീട്ടോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മകനൊപ്പം തുണി അലക്കാൻ കുറ്റ്യാടി പുഴയിലെ തൊടത്താംകണ്ടി ഭാഗത്ത് എത്തിയതായിരുന്നു രമ്യയും മകൻ ശിവനന്ദും. രമ്യ അലക്കുന്നതിനിടെ മകൻ ചെളിവെള്ളത്തിൽ നിന്ന് കാല് തെറ്റി പുഴയിലേക്ക് വഴുതിവീഴുകയായിരുന്നു.

പിന്നാലെ രമ്യ മകനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് എടുത്ത് ചാടിയെങ്കിലും പുഴയിലെ വെള്ളത്തിന്റെ ഒഴുക്കിൽ പെട്ട്പോവുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ രമ്യയുടെ കിട്ടിയെങ്കിലും ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. നാല് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാൻ ഏഴുവയസുകാരനായ മകന്റെ മൃതദേഹം കണ്ടെത്തിയത്.

കുറ്റ്യാടി പാലേരി സ്വദേശി തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യയാണ് രമ്യ (35) , കുന്നശ്ശേരി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവനന്ദ്.

കുറ്റിയാടി ജനകീയ ദുരന്ത നിവാരണ സേനയും ചേലക്കാട് നിന്നും പേരാമ്പ്രയിൽ നിന്നും എത്തിയ ഫയർ ഫോഴ്‌സ് യുണിറ്റുകളും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364523/kuttiadi-river-accident-postmortem-of-mother-and-son-completed-funeral-to-be-held-in-the-family-compound-this-evening-new-)