---
title: "മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു"
english_title: "Students who achieved high results in Kunnummal were felicitated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364824/students-who-achieved-high-results-in-kunnummal-were-felicitated"
published_at: "2026-06-09T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a279bf79bd34_Students_who_achieved_high_results_in_Kunnummal_were_felicitated.jpg"
keywords: ["Latest News", "Kunnummal", "Student Felicitation", "SSLC Winners", "LSS", "USS"]
---

# മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

> **Lead Summary:** കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ നിന്നും എസ്‌എസ്‌എൽസി, യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു. വാർഡ് മെമ്പർ ഷറഫുന്നീസ ടീച്ചർ വിജയികൾക്ക് ഉപഹാരം നൽകി.

## Article Content

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ നിന്നും എസ്‌എസ്‌എൽസി, യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു. വാർഡ് മെമ്പർ ഷറഫുന്നീസ ടീച്ചർ വിജയികൾക്ക് ഉപഹാരം നൽകി.

ചടങ്ങിൽ ബ്ലോക്ക് മെമ്പർ ബീന കുളങ്ങരത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ എ.വി. നാസറുദ്ദീൻ, മുഹമ്മദ് കുനിയിൽ, ആസ്യ കുന്നത്ത്, ജിഷ, അബ്ദുള്ള ചേറ്റാക്കൽ, കുഞ്ഞിരാമൻ, നസീറ ബഷീർ, ചേറ്റാക്കൽ അമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364824/students-who-achieved-high-results-in-kunnummal-were-felicitated)