---
title: "പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു"
english_title: "Endowment distributed to top achievers in memory of P Ammat Master"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364829/endowment-distributed-to-top-achievers-in-memory-of-p-ammat-master"
published_at: "2026-06-09T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a279ffba9cb7_Endowment_distributed_to_top_achievers_in_memory_of_P_Ammat_Master.jpg"
keywords: ["Latest News", "Kunnummal", "Educational Endowment", "Student Felicitation"]
---

# പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

> **Lead Summary:** കക്കട്ടില്‍: രാഷ്ട്രീയ, പൊതുപ്രവർത്തന രംഗങ്ങളിൽ നിറഞ്ഞുനിന്ന പി. അമ്മത് മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എജ്യുക്കേഷണൽ എൻഡോവ്‌മെന്റ് ഉന്നത വിജയികൾക്ക് വിതരണം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വികസന സമിതിയാണ് ഈ എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയത്.

## Article Content

കക്കട്ടില്‍: രാഷ്ട്രീയ, പൊതുപ്രവർത്തന രംഗങ്ങളിൽ നിറഞ്ഞുനിന്ന പി. അമ്മത് മാസ്റ്ററുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എജ്യുക്കേഷണൽ എൻഡോവ്‌മെന്റ് ഉന്നത വിജയികൾക്ക് വിതരണം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് വികസന സമിതിയാണ് ഈ എൻഡോവ്‌മെന്റ് ഏർപ്പെടുത്തിയത്.

ഗ്രാമപഞ്ചായത്ത് അംഗം എ.വി. നാസറുദ്ദീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന കുളങ്ങരത്ത്, വാർഡ് കൺവീനർ പി.സി. അന്ത്രുഹാജി, വി.കെ. നിഷ, അഡ്വ. വി.കെ. അബ്ദുൽ ലത്തീഫ്, ചാലിൽ സൂപ്പി ഹാജി, വി.കെ. അജിൻ രാജ്, സി.കെ. ശശി, കോറോത്ത് അബ്ദുൽ ഹമീദ്, അഡ്വ. അൽഫാസ്, എം.കെ. ഷഹല, പ്രമോദ് തലത്തൂർ, പി.സി. ചന്ദ്രൻ, വി.വി. അമ്മത് ഹാജി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364829/endowment-distributed-to-top-achievers-in-memory-of-p-ammat-master)