---
title: "ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; മൊകേരി ഗവ. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം"
english_title: "Guest teacher vacancy at Mokeri Govt. College, interview is available"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364890/guest-teacher-vacancy-at-mokeri-govt-college-interview-is-available"
published_at: "2026-06-09T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27cc324303e_WhatsApp_Image_2026-06-09_at_1.47.42_PM.jpeg"
keywords: ["Latest News", "Mokeri Govt College", "Guest Lecturer Vacancy", "Statistics Teacher Job"]
---

# ഉദ്യോഗാർഥിക്കളെ ഇവിടെ ശ്രദ്ധിക്കൂ....; മൊകേരി ഗവ. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

> **Lead Summary:** മൊകേരി: മൊകേരി ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ഈ മാസം 12-ന് പകൽ 11 മണിക്ക് കോളേജിൽ നടക്കും.

## Article Content

മൊകേരി: മൊകേരി ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം ഈ മാസം 12-ന് പകൽ 11 മണിക്ക് കോളേജിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും നെറ്റ് അല്ലെങ്കിൽ പിഎച്ച്.ഡി യോഗ്യതയുമുള്ള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ, നെറ്റ് യോഗ്യതയില്ലാത്ത 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദധാരികളെയും പരിഗണിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364890/guest-teacher-vacancy-at-mokeri-govt-college-interview-is-available)