---
title: "ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു"
english_title: "The Kunnummal Area Committee of the Farmers' Association demanded immediate assistance to the family"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364897/the-kunnummal-area-committee-of-the-farmers-association-demanded-immediate-assistance-to-the-family"
published_at: "2026-06-09T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d34962e04_Association_demanded_immediate_assistance_to_the_family.jpg"
keywords: ["Latest News", "Road Accident", "Kunnummal", "Karshaka Sangham"]
---

# ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു

> **Lead Summary:** **കുറ്റ്യാടി: **തുണേരി - തലശേരി സംസ്ഥാനപാതയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ, ലിജേഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി: **തുണേരി - തലശേരി സംസ്ഥാനപാതയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ, ലിജേഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

കിണറുള്ള കൈതച്ചാൽ സ്വദേശി ലിജേഷ് കുടുംബത്തോടൊപ്പം തലശേരിയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്ടെന്ന് റോഡിലേക്ക് ചാടിയ മുള്ളൻപന്നിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിലേക്കും റോഡുകളിലേക്കും ഇറങ്ങിവരുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ആവശ്യപ്പെട്ടു.

വന്യമൃഗശല്യം മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ പദ്ധതികൾ നടപ്പാക്കണമെന്നും, ലിജേഷിന്റെ കുടുംബത്തിന് പ്രത്യേക ധനസഹായവും അനുബന്ധ ആനുകൂല്യങ്ങളും എത്രയും വേഗം അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364897/the-kunnummal-area-committee-of-the-farmers-association-demanded-immediate-assistance-to-the-family)