---
title: "സംഘപരിവാർ അജണ്ടകൾക്ക് വാർഡ് മെമ്പർ കുടപിടിക്കരുത്: എസ്.ഡി.പി.ഐ"
english_title: "Ward members should not be swayed by Sangh Parivar agendas: SDPI"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/364952/ward-members-should-not-be-swayed-by-sangh-parivar-agendas-sdpi"
published_at: "2026-06-09T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27fea5f0813_Ward_members_should_not_be_swayed_by_Sangh_Parivar_agendas_SDPI.jpg"
keywords: ["Latest News", "SDPI Protest", "Muslim League", "Kulangareth"]
---

# സംഘപരിവാർ അജണ്ടകൾക്ക് വാർഡ് മെമ്പർ കുടപിടിക്കരുത്: എസ്.ഡി.പി.ഐ

> **Lead Summary:** **കുളങ്ങരത്ത്: [**കുളങ്ങരത്ത് വാർഡിലെ മുസ്ലിം ലീഗ് ജനപ്രതിനിധിയായ എ.വി. നാസറുദ്ധീൻ മാഷ്, ആർ.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച നടപടിയിൽ എസ്.ഡി.പി.ഐ നരിക്കാട്ടേരി - കുന്നുമ്മൽ ബ്രാഞ്ച് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

**കുളങ്ങരത്ത്: [**കുളങ്ങരത്ത് വാർഡിലെ മുസ്ലിം ലീഗ് ജനപ്രതിനിധിയായ എ.വി. നാസറുദ്ധീൻ മാഷ്, ആർ.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച നടപടിയിൽ എസ്.ഡി.പി.ഐ നരിക്കാട്ടേരി - കുന്നുമ്മൽ ബ്രാഞ്ച് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ചാരിറ്റിയുടെയും വിദ്യാഭ്യാസ പ്രവർത്തനത്തിന്റെയും മറവിൽ കുരുന്നുകളുടെ മനസ്സിലേക്ക് വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന സംഘപരിവാർ അജണ്ടകളെ ഒരു അധ്യാപകൻ കൂടിയായ നാസർ മാഷ് തിരിച്ചറിയാതെ പോകുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. പൊതുവേദികളിൽ സംഘപരിവാറിനെതിരെ പ്രസംഗിക്കുകയും, അണിയറയിൽ അവരുടെ സംഘടനകൾക്ക് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന ലീഗിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് മതേതര മുഖം നൽകാനുള്ള ഈ നീക്കത്തിൽ നിന്ന് വാർഡ് മെമ്പർ അടിയന്തരമായി പിന്മാറണം. ഫാസിസത്തോട് സന്ധി ചെയ്യുന്ന ഇത്തരം നിലപാടുകൾക്കെതിരെ വാർഡിലെ മതേതര വിശ്വാസികൾ രംഗത്തുവരണമെന്നും എസ്.ഡി.പി.ഐ നരിക്കാട്ടേരി-കുന്നുമ്മൽ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/364952/ward-members-should-not-be-swayed-by-sangh-parivar-agendas-sdpi)