---
title: "മണങ്ങാട്ടുപൊയിലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Student injured in collision between scooter and car in Manangattupoyil; Police have registered a case against the car driver"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365059/student-injured-in-collision-between-scooter-and-car-in-manangattupoyil-police-have-registered-a-case-against-the-car-driver"
published_at: "2026-06-10T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2900e64b272_Police_have_registered_a_case_against_the_car_driver.jpg"
keywords: ["Latest News", "Kayakkody", "Manangattupoyil Accident"]
---

# മണങ്ങാട്ടുപൊയിലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** കായക്കൊടി: മണങ്ങാട്ടുപൊയിൽ പാലത്തിന് സമീപം സ്കൂട്ടറിൽ കാറിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മണങ്ങാട്ടുപൊയിൽ ഫിദ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.

## Article Content

കായക്കൊടി: മണങ്ങാട്ടുപൊയിൽ പാലത്തിന് സമീപം സ്കൂട്ടറിൽ കാറിടിച്ച് പെൺകുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മണങ്ങാട്ടുപൊയിൽ ഫിദ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ജൂൺ 5ന് ഉച്ചയ്ക്ക് 3 മണിയോടെയായിരുന്നു സംഭവം. ഫിദ ഫാത്തിമ സ്കൂട്ടറിൽ മണങ്ങാട്ടുപൊയിൽ ഭാഗത്ത് നിന്നും കായക്കൊടി ഹൈസ്കൂൾ ഭാഗത്തേക്ക് പോവുകയായിരുന്നു കയായിരുന്നു. ഈ സമയം കായക്കൊടി ഭാഗത്ത് നിന്നും മണങ്ങാട്ടുപൊയിൽ ഭാഗത്തേക്ക് അശ്രദ്ധമായി ഓടിച്ചു വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ഫിദയ്ക്ക് നിസ്സാര പരിക്കേട്ടിരുന്നു. അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് പരിക്കേൽപ്പിച്ചതിന് കാർ ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് അനേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365059/student-injured-in-collision-between-scooter-and-car-in-manangattupoyil-police-have-registered-a-case-against-the-car-driver)