---
title: "സ്നേഹധമനി ഒരുങ്ങുന്നു; ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ 'സ്നേഹധമനി' രക്തദാന ഡയറക്ടറി ലോഗോ പ്രകാശനം ചെയ്തു"
english_title: "DYFI releases 'Snehadhamani' blood donation directory logo"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365457/dyfi-releases-snehadhamani-blood-donation-directory-logo"
published_at: "2026-06-12T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b99a3e6898_DYFI_releases_Snehadhamani_blood_donation_directory_logo.jpg"
keywords: ["Latest News", "DYFI", "Snehadhamani", "Kunnummal DYFI"]
---

# സ്നേഹധമനി ഒരുങ്ങുന്നു; ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ 'സ്നേഹധമനി' രക്തദാന ഡയറക്ടറി ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** കുറ്റ്യാടി: ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കുന്ന 'സ്നേഹധമനി' രക്തദാന ഡയറക്ടറിയുടെ ലോഗോ പ്രകാശനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ വി.കെ. സനോജ്, ലോഗോ ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷിന് കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

## Article Content

കുറ്റ്യാടി: ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കുന്ന 'സ്നേഹധമനി' രക്തദാന ഡയറക്ടറിയുടെ ലോഗോ പ്രകാശനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ വി.കെ. സനോജ്, ലോഗോ ജില്ലാ സെക്രട്ടറി എൽ.ജി. ലിജീഷിന് കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ് വി.ആർ. വിജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.സി. ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. ഷഫീഖ്, കെ.എം. നിനു, ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. നികേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കെ. രജിൽ സ്വാഗതവും പി.പി. നിഖിൽ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365457/dyfi-releases-snehadhamani-blood-donation-directory-logo)