---
title: "ലഹരിയോട് നോ പറയാം, വരകളിലൂടെ: നരിക്കൂട്ടുംചാൽ വേദിക വായനശാല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു"
english_title: "Narikootumchal Vedika Vayanashala is organizing a drawing competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365608/narikootumchal-vedika-vayanashala-is-organizing-a-drawing-competition-"
published_at: "2026-06-12T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bf8dee384d_drawing_competition.jpg"
keywords: ["Latest News", "Narikootumchal Vedika", "AntiDrug Campaign", "Kunnummal"]
---

# ലഹരിയോട് നോ പറയാം, വരകളിലൂടെ: നരിക്കൂട്ടുംചാൽ വേദിക വായനശാല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** കുറ്റ്യാടി : പൊതു സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും ലഹരിയുടെ ആസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി നരിക്കൂട്ടുംചാൽ വേദിക വായനശാല രംഗത്ത്.

## Article Content

കുറ്റ്യാടി : പൊതു സമൂഹത്തിലും വിദ്യാർത്ഥികൾക്കിടയിലും ലഹരിയുടെ ആസക്തി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി നരിക്കൂട്ടുംചാൽ വേദിക വായനശാല രംഗത്ത്.

ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലഹരിക്കെതിരെ എന്ന വിഷയത്തിൽ കുന്നുമ്മൽ ഉപജില്ലയിലെ യു പി വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം (ജലച്ചായം) സംഘടിപ്പിക്കുന്നു.

20ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നരിക്കൂട്ടുംചാൽ വേദിക ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ഒരു വിദ്യാലയത്തിൽ നിന്നും മൂന്ന് കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാവുന്നതും കുട്ടികൾ പ്രഥമാധ്യാപകൻ്റെ സാക്ഷ്യപത്രം കൊണ്ടു വരേണ്ടതുമാണെന്ന് വേദിക പ്രസിഡൻ്റ് ജെ.ഡി. ബാബു,സെക്രട്ടറി എസ്.ജെ.സജീവ് കുമാർ തുടങ്ങിയവർ പറഞ്ഞു

ഫോൺ: 9846666528, 9495565383

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365608/narikootumchal-vedika-vayanashala-is-organizing-a-drawing-competition-)