---
title: "'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള "
english_title: "Curriculum should consider aptitude and employment prospects , Parakkal Abdullah"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365609/curriculum-should-consider-aptitude-and-employment-prospects-parakkal-abdullah"
published_at: "2026-06-12T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bfc2658f42_Parakkal_Abdullah.jpg"
keywords: ["Latest News", "Kuttiady GHSS", "Bhasuram2026"]
---

# 'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള 

> **Lead Summary:** കുറ്റ്യാടി മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തമായ രീതിയിൽ പാഠ്യപദ്ധതിയിൽ ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു. കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കുറ്റ്യാടി മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തമായ രീതിയിൽ പാഠ്യപദ്ധതിയിൽ ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള അഭിപ്രായപ്പെട്ടു. കുറ്റ്യാടി ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 73 വിദ്യാർഥികൾ ഉൾപ്പെടെ 90% ത്തിൽ കൂടുതൽ മാർക്ക് നേടിയ 147 പേരെയാണ് ഭാസുരം 2026 എന്ന പരിപാടിയിൽ അനുമോദിച്ചത്.

സംസ്ഥാന തലത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം വിജയം കൈവരിച്ച സർക്കാർ വിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കിയതിൽവിദ്യാർത്ഥികളെയും അധ്യാപകരെയും പിടിഎയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഒഡീഷയിൽ നടന്ന ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ, ഇറ്റലിയിൽ നടക്കാനിരിക്കുന്ന യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ലാസിം ഹൈസ മിനെ എംഎൽഎ ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ അക്കാദമിക് വർഷം വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകർ ഷിജു എം, ശ്രീജിത്ത് കെ കെ, ഡോ: വിനിത വി , ഉഷ കെഎം എന്നിവർക്കുള്ള ഉപഹാര സമർപ്പണവും ശ്രീ പാറക്കൽ അബ്ദുള്ള നിർവഹിച്ചു.

പ്രിൻസിപ്പൽ ഡോക്ടർ സെഡ് എ അൻവർ ഷമീം സ്വാഗതം ആശംസിച്ച ചടങ്ങിന് പിടിഎ പ്രസിഡണ്ട് വി കെ റഫീഖ് അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർത്ഥികളായ ഡോ: ഐശ്വര്യ ചന്ദ്രൻ, ലുലു മജീദ്, ശ്രീനാഥ് വികെ ഫർസീൻ അലി, ഹെഡ്മിസ്ട്രസ് സലീന കെ, എസ് എംസി ചെയർമാൻ സമീർ ഓണിയിൽ, വിനോദൻ കൂരാറ, പ്രജീഷ് തത്തോത്ത്, പ്രകാശൻ പി സി, അഷ്റഫ് ദേവർകോവിൽ, മനാഫ് കെ കെ, നസീറ ഫൈസൽ, ഷാഹിറ ബഷീർ, രാജേന്ദ്രൻ കെ പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365609/curriculum-should-consider-aptitude-and-employment-prospects-parakkal-abdullah)