---
title: "മഴക്കാല ബുദ്ധിമുട്ടുകൾ ഒഴിവാക്കണം: വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി സ്ഥലം സന്ദർശിച്ച് എംഎൽഎ"
english_title: "Villiappally-Chelakkad Road work, MLA and officials visit the site"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365657/villiappally-chelakkad-road-work-mla-and-officials-visit-the-site"
published_at: "2026-06-13T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cd59b374bd_MLA_and_officials_visit_the_site.jpg"
keywords: ["Latest News", "Villiappally", "Parakkal Abdulla", "Road Development"]
---

# മഴക്കാല ബുദ്ധിമുട്ടുകൾ ഒഴിവാക്കണം: വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി സ്ഥലം സന്ദർശിച്ച് എംഎൽഎ

> **Lead Summary:** കുറ്റ്യാടി: വില്ല്യാപള്ളി-ചേലക്കാട് റോഡ് നിർമ്മാണ പ്രവൃത്തികൾ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം നേരിട്ടെത്തി പരിശോധിച്ചു. മയ്യന്നൂർ, വില്യാപ്പള്ളി അങ്ങാടികളിലെത്തിയ സംഘം നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കണ്ട് മനസ്സിലാക്കി.

## Article Content

കുറ്റ്യാടി: വില്ല്യാപള്ളി-ചേലക്കാട് റോഡ് നിർമ്മാണ പ്രവൃത്തികൾ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം നേരിട്ടെത്തി പരിശോധിച്ചു. മയ്യന്നൂർ, വില്യാപ്പള്ളി അങ്ങാടികളിലെത്തിയ സംഘം നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കണ്ട് മനസ്സിലാക്കി.

മഴക്കാലത്ത് റോഡ് പ്രവൃത്തികൾ മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് എംഎൽഎ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ വില്യാപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രഭാകരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് പുഷ്പജ, കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രജിന, വിവിധ പഞ്ചായത്തംഗങ്ങൾ, വ്യാപാരി പ്രതിനിധികളായ ഫൈസൽ, ശ്രീജേഷ്, യുഎൽസിസി ഡയറക്ടർ സികെ ശ്രീജിത്ത്, പ്രൊജക്ട് എഞ്ചിനീയർ അർജുൻ കെ.എം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365657/villiappally-chelakkad-road-work-mla-and-officials-visit-the-site)