---
title: "ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു"
english_title: "Felicitation ceremony for Plus Two toppers at Vattoli NHSS"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365664/felicitation-ceremony-for-plus-two-toppers-at-vattoli-nhss"
published_at: "2026-06-13T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cdc70e9ce6_Vattoli_NHSS.jpg"
keywords: ["Latest News", "Vattoli NHSS", "Plus Two Toppers", "Felicitation Ceremony"]
---

# ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

> **Lead Summary:** കക്കട്ടിൽ : പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പിടിഎ, മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അരയില്ലത്ത് രവി വിജയികൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു.

## Article Content

കക്കട്ടിൽ : പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പിടിഎ, മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ അരയില്ലത്ത് രവി വിജയികൾക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു.

പിടിഎ പ്രസിഡന്റ് ടി.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എൻ.വി. ചന്ദ്രൻ, സ്‌കൂൾ കമ്മിറ്റി പ്രസിഡന്റ് കെ.പി. രാജൻ, മുൻ മാനേജർ വി.എം. ചന്ദ്രൻ, ട്രഷറർ കെ.പി. സുരേഷ്, ഭരണസമിതി അംഗങ്ങളായ പി.പി. അശോകൻ, പ്രദീപ് കുമാർ, വി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എ. മനേജൻ, എച്ച്എം കെ. ഹീറ, അധ്യാപകരായ പ്രവീൺ, സി.എസ്. സിജി, വി. ഷാജി, ഇ. ദിനേശൻ, ജെ.ബി. ശ്രീലേഖ, ജിജി കുര്യക്കോസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365664/felicitation-ceremony-for-plus-two-toppers-at-vattoli-nhss)