---
title: "വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം നൽകി"
english_title: "Petition submitted to MLA seeking funds for development"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/365789/Petition-submitted-to-MLA-seeking-funds-for-development-"
published_at: "2026-06-13T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d333be5367_MLA_in_Kunnummal_Panchayat.jpg"
keywords: ["Latest News", "Kunnummal Panchayat", "Parayakkal Abdulla"]
---

# വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം നൽകി

> **Lead Summary:** കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ വികസന മുരടിപ്പും വിവിധ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി എം.എൽ.എയ്ക്ക് നിവേദനം നൽകി. വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥ, അങ്കണവാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നെൽവയലുകളിലെ പ്രതിസന്ധികൾ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്.

## Article Content

കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ വികസന മുരടിപ്പും വിവിധ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി എം.എൽ.എയ്ക്ക് നിവേദനം നൽകി. വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥ, അങ്കണവാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നെൽവയലുകളിലെ പ്രതിസന്ധികൾ എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്.

വാർഡ് മെമ്പർ എലിയാറ ആനന്ദൻ പാറയക്കൽ അബ്ദുള്ള എം.എൽ.എയ്ക്ക് നിവേദനം കൈമാറി. വാർഡ് പ്രസിഡന്റ് ടി.വി. രാഹുൽ, എലിയാറ അർജുൻ, വി.എം. അർജുൻ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. വാർഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തരമായി ഇടപെടണമെന്നാണ് ഇവർ എം.എൽ.എയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/365789/Petition-submitted-to-MLA-seeking-funds-for-development-)