---
title: "ഇന്ധനവില കുറയ്ക്കണം: ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്‌സ് യൂണിയൻ കുന്നുമ്മൽ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Reduce Fuel Prices, CITU Area Conference Held in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366057/reduce-fuel-prices-citu-area-conference-held-in-kuttiadi"
published_at: "2026-06-15T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f8f470cfbd_CITU_Area_Conference_Held_in_Kuttiadi.jpg"
keywords: ["Latest News", "CITU", "Fuel Price Hike", "Kuttiadi"]
---

# ഇന്ധനവില കുറയ്ക്കണം: ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്‌സ് യൂണിയൻ കുന്നുമ്മൽ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന ഇന്ധനവില കുറയ്ക്കണമെന്ന് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി: ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന ഇന്ധനവില കുറയ്ക്കണമെന്ന് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

കുറ്റ്യാടി എ കെ ജി ഹാളിൽ നടന്ന സമ്മേളനം സിഐടിയു ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനം ചെയ്തു. എം മോഹനൻ പാലോളി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി കെ ടി കുമാരൻ (പ്രസിഡന്റ്), സനീഷ് തയ്യിൽ (സെക്രട്ടറി), മോഹനൻ കൈതക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366057/reduce-fuel-prices-citu-area-conference-held-in-kuttiadi)